HOME
DETAILS

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കും; പുതിയ നിയമങ്ങളുമായി അബൂദബി

  
October 21, 2024 | 3:53 PM

Abu Dhabi Introduces New Rules to Reduce School Bag Weight for Students

അബൂദബി: യുഎഇയിലെ അബൂദബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതായി അബൂദബി വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകള്‍ക്ക് അവരുടെ ശരീര ഭാരത്തിന്റെ 510 ശതമാനം മാത്രമേ പാടുള്ളൂ എന്നതാണ് നിയമം. ഈ തീരുമാനം ഭാരമേറിയ ബാഗുകളാല്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറക്കുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. ബാഗുകളുടെ ഭാരം കുറയ്ക്കാനായി ഡിജിറ്റല്‍ ബുക്കുകള്‍ നല്‍കുക എന്ന തന്ത്രവും അധികൃതര്‍ നടപ്പാക്കിയിട്ടുണ്ട്.

ജെംസ് വേള്‍ഡ് അക്കാഡമി, അബുദാബിയുടെ വൈസ് പ്രിന്‍സിപ്പല്‍ ഡേവിഡ് ക്രാഗ്‌സ് പറയുന്നതിങ്ങനെയാണ്, ഇബുക്കുകളും ഓണ്‍ലൈന്‍ പഠന രീതികളുമാണ് സ്‌കൂള്‍ അധികൃതര്‍ പ്രോത്സാഹിപ്പിക്കുന്നത്. 'ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഉപയോഗിച്ച്, കുട്ടികള്‍ക്ക് ഒരു ഡിവൈസ് വഴി എല്ലാ പഠന സാമഗ്രികളും ലഭ്യമാകും, ഇത് ബാഗുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും. മാത്രമല്ല, മോഡുലാര്‍ ബുക്കുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനാവശ്യമായ ഭാഗങ്ങള്‍ മാത്രമേ വഹിക്കേണ്ടതുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ തന്നെ താത്കാലികമായി വായിക്കാന്‍ സൗകര്യം ഒരുക്കിയതിലൂടെ ദിവസേന കൈവശം വെക്കുന്ന ബുക്കുകളുടെ എണ്ണവും കുറയ്ക്കാനകും.

ഷൈനിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഭിലാഷ സിംഗ് സ്‌കൂളില്‍ ലോക്കര്‍ സംവിധാനം ഉപയോഗിച്ച് പുസ്തകങ്ങള്‍ സൂക്ഷിക്കാനാകുമെന്ന് പറഞ്ഞു. അതേസമയം, പുസ്തകങ്ങള്‍ സ്‌കൂളില്‍ സൂക്ഷിക്കുന്നത് ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാനും പരീക്ഷകള്‍ക്ക് തയ്യാറാകുന്നതിനും പ്രയാസമുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് ഹോംവര്‍ക്ക് ഷെഡ്യൂള്‍ അനുസരിച്ച് ആവശ്യമായ പുസ്തകങ്ങള്‍ മാത്രം കൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കുന്നുമെന്നും ബാക്കി പുസ്തകങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കാമെന്നും അബൂദബി ഇന്ത്യന്‍ സ്‌കൂള്‍, പ്രിന്‍സിപ്പല്‍ നീരജ് ഭാര്‍ഗവ പറയുന്നു.

Abu Dhabi introduces stringent guidelines to reduce school bag weight, aiming to alleviate health risks associated with heavy bags, promote student comfort and well-being.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  13 hours ago
No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  14 hours ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  15 hours ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  15 hours ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  15 hours ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  15 hours ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  15 hours ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  15 hours ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  15 hours ago
No Image

മലപ്പുറം കൊലപാതകം: 14 കാരിയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പ്രതിയായ പ്ലസ് വൺ വിദ്യാർഥിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

Kerala
  •  16 hours ago