HOME
DETAILS
MAL
മതേതരത്വം സംരക്ഷിക്കുന്നതിന് സമരരംഗത്തിറങ്ങണം: മേധാപട്കര്‍
backup
January 14 2020 | 02:01 AM
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിലൂടെ ലംഘിക്കപ്പെടുന്ന മതേതരത്വവും തുല്യതയും സംരക്ഷിക്കുന്നതിന് ഓരോ പൗരനും സമരരംഗത്തിറങ്ങണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍.
പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പൗരത്വ നിയമ ഭേദഗതി അനീതിയും ഭരണഘടനാ ലംഘനവുമാണ്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ തത്വങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലംഘിക്കുകയാണ്. സമരങ്ങളുടെ നേതൃനിരയിലുള്ളത് വിദ്യാര്‍ഥികളാണ്. അവരെ ഭയപ്പെടുന്നതുകൊണ്ടാണ് ഭരണകൂടം വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ പൊലിസിനെ നിയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. അഡ്വ. മഞ്ചേരി സുന്ദര്‍രാജ് അധ്യക്ഷനായി. മേധാപട്കറുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി, ബഹുജന റാലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."