കെ.ഇ.ആര്‍ ഭേദഗതി; കേസ് സുപ്രിംകോടതി പരിഗണിക്കും
ഫസല്‍ മറ്റത്തൂര്‍#
മലപ്പുറം: എയ്ഡഡ് സ്്കൂള്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കെ.ഇ.ആര്‍ ഭേദഗതി കേസ് സുപ്രിംകോടതിയുടെ പരിഗണനയിലേക്ക്്. സമാന രീതിയിലുള്ള മറ്റൊരുകേസ് സുപ്രിംകോടതി പരിഗണിക്കുന്നതിനാല്‍, രണ്ടുകേസും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍മാര്‍ നല്‍കിയ ട്രാന്‍സ്്ഫര്‍ പെറ്റീഷന്‍ സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു.
2006 ജൂണ്‍ മുതല്‍ 2010 വരെയുള്ള അഡീഷണല്‍ തസ്തികള്‍ക്ക് തുല്യമായി സംരക്ഷണാധ്യാപകരെയും 2010ന് ശേഷമുള്ള എല്ലാ തസ്തികകളിലും 1:1 പ്രകാരവും സംരക്ഷണ അധ്യാപകരെ നിയമിക്കണമെന്ന തരത്തില്‍ ബോണ്ട് വയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാനത്തെ മാനേജര്‍മാര്‍ നല്‍കിയ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പ്രാഥമിക വാദം കേട്ട കേസില്‍ 2010ലെ ഉത്തരവിന് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ചോദിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച്് നേരത്തെ സംസ്ഥാന സര്‍ക്കാരിനോട്് ഇതിന്റെ കണക്ക് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സമാന കേസായതിനാല്‍ ഇതിനിടെ എയ്ഡഡ് സ്‌കൂളുകളിലെ ഒഴിവുകളില്‍ സംരക്ഷിത അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസ ചട്ടത്തില്‍(കെ.ഇ.ആര്‍)സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരെയുള്ള കേസ് തുടര്‍ച്ചയായി ഹൈക്കോടതി മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് സുപ്രിംകോടതി തീര്‍പ്പ് കാത്താണ് ഹൈക്കോടതിയിലെ കേസ് മാറ്റിവയ്ക്കുന്നത്.
ഈ പശ്ചാതലത്തില്‍ പാലക്കാട് പട്ടാമ്പി ഉപജില്ലയിലെ കറുകുകത്തങ്ങാവി വി.വി.എ.യു.പി സ്്കൂള്‍ മാനേജറാണ് സുപ്രിംകോടതിയെ സമീപിച്ചത്്. മാനേജറുടെ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി മൂന്നാഴ്ചക്കകം നിലപാടറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് സുപ്രിംകോടതിയലേക്ക് മാറ്റുന്നത് സംബന്ധിച്ച്് തീരുമാനമറിയിക്കാന്‍ ഗവണ്‍മെന്റ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഉള്‍പ്പെടെയുള്ളവരോടാണ് ജസ്റ്റിസുമാരയ അജയ്് മണിക്‌റാവു ഖാന്‍വില്‍കര്‍, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് വിശദീകരണം ആരാഞ്ഞത്്.
1979 മെയ് 22ന് ശേഷമുള്ള ന്യൂലി ഓപ്പണ്‍ സ്‌കൂളുകളിലെ മഴുവന്‍ ഒഴിവുകളിലും,1979 ന് മുന്‍പുള്ള സ്‌കൂളുകളിലെ അഡീഷണല്‍ തസ്തികകളില്‍ 1:1 എന്ന അനുപാതത്തിലും സംരക്ഷണ അധ്യാപകരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ കെ.ഇ.ആര്‍ ഭേദഗതി. ഈ കേസ് സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചതോടെ ഇതുസംബന്ധിച്ച് തീരുമാനം ആകുന്നതുവരേ ഹൈക്കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കാനാവില്ല.
ഇത് മൂന്നുവര്‍ഷമായി നിയമനാംഗീകാരം കാത്തിരിക്കുന്ന ആയിരക്കണക്കിന് അധ്യാപകരെ ആശങ്കയിലാക്കുന്നതാണ്. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്താല്‍ കേസ് സുപ്രിംകോടതിയിലേക്ക് മാറും. അതേസമയം ചര്‍ച്ചക്ക് തയാറായാല്‍ സംസ്ഥാനത്തെ മുഴുവന്‍ സംരക്ഷണ അധ്യാപകരെയും ജില്ല തിരിച്ച് പുനര്‍വിന്യസിക്കാന്‍ തയാറാണെന്നാണ് എയ്ഡഡ് മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."