രണ്ടാം നവോത്ഥാനമെന്ന പേരില്‍ പിണറായി വിജയന് വഞ്ചിച്ചു: പ്രീതി നടേശന്
കൊച്ചി: വനിതാ മതില് സംഘടിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ശബരിമലയില്‍ രണ്ടു യുവതികള്‍ കയറിയത് വഞ്ചനയാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്. രണ്ടാം നവോത്ഥാനമെന്ന പേരില്‍ പിണറായി വിജയന് തങ്ങളെ വഞ്ചിച്ചുവെന്നും അവര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രീതി പ്രതികരിച്ചത്. വനിതാ മതില് സംഘാടക സമിതി ചെയര്‍മാനായിരുന്ന വെള്ളാപ്പള്ളിക്കൊപ്പം വനിതാ മതിലില്‍ പ്രീതിനടേശനും പങ്കെടുത്തിരുന്നു.
യുവതീപ്രവേശനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം തെറ്റായിരുന്നു. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മത, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തേണ്ടിയിരുന്നു. പുനഃപരിശോധനാ ഹരജിയിലെ തീരുമാനം വരുന്നതുവരെയെങ്കിലും മുഖ്യമന്ത്രി സാവകാശം കാണിക്കണമായിരുന്നു. നവോത്ഥാനത്തിന്റെ പേരില്‍ കടുത്ത വഞ്ചന നേരിട്ടെന്നാണു കരുതുന്നതെന്നും പ്രീതി നടേശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."