മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; കൃഷിവകുപ്പ് ജീവനക്കാരിക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ആജീവനാന്തം ഡെപ്യൂട്ടി ലീഡറായിരിക്കാന്‍ വിധിക്കപ്പെട്ട കോടിയേരി തനിക്കെതിരേ നടത്തിയ ജാതി പ്രസ്താവന അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗരാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണ് കോടിയേരി. തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കോടിയേരിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണ്. സി.പി.എമ്മിന്റെ ദുര്യോഗമാണിത് സൂചിപ്പിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയവരെ പൈലറ്റ് വാഹനം ഇടിച്ചിട്ടു. കുറ്റക്കാരായ പൊലിസുകാര്‍ക്ക് എതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണം. എന്നാല്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ളവര്ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുകയാണ്. ഇതില്‍ യു.ഡി.എഫ് ശക്തമായി പ്രതിഷേധിക്കുന്നു.
നിയമസഭ വിളിച്ചുകൂട്ടി ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കണം. കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം.
ഏഴ്, എട്ട് തിയതികളില്‍ നടക്കുന്ന പൊതുപണിമുടക്കില്‍ യു.ഡി.എഫ് തൊഴിലാളി സംഘടനകള്‍ പങ്കെടുക്കും. ഹര്‍ത്താലായി മാറ്റരുത് എന്ന് യു.ഡി.എഫ് സംഘടകനളോട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."