തുര്‍ക്കിയുമായി സഹകരണം ശക്തമാക്കുമെന്ന് ഇമ്രാന് ഖാന്
അങ്കാറ: തുര്‍ക്കിയുമായി ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇമ്രാന് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളും. വ്യാപാര ബന്ധങ്ങള്‍ മാത്രമല്ല പാകിസ്താന് ആഗ്രഹിക്കുന്നത്. ഭീകരവിരുദ്ധ നടപടികളില്‍ അടക്കം പരസ്പര സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തുര്ക്കിയിലെത്തിയതാണ് ഇമ്രാന് ഖാന്. അങ്കാറയിലെ പ്രസിഡന്റിന്റെ വസതിയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം തുര്‍ക്കി ആവശ്യപ്രകാരം ഫത്ഹുല്ല ഗുലന്റെ നേതൃത്വത്തിലുള്ള സംഘടനയെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."