കേരള സര്‍വകലാശാല ബജറ്റ് അവതരിപ്പിച്ചു; കാര്യവട്ടം കാമ്പസിനെ മികവിന്റെ കേന്ദ്രമാക്കും
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2017-18 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു. പദ്ധതിയേതര ഇനത്തില്‍ 429.92 കോടി രൂപ വരവും 433.92 കോടി രൂപ ചെലവും നാല് കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് സിന്‍ഡിക്കേറ്റംഗവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ അഡ്വ. കെ.എച്ച് ബാബുജാന്‍ സെനറ്റില്‍ അവതരിപ്പിച്ചത്. വൈസ് ചാന്‍സലര്‍ പ്രൊഫ. പി കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. കേരള സര്‍വകലാശാലയുടെയുടെ അക്കാദമിക്-ഗവേഷണ കേന്ദ്രമായ കാര്യവട്ടം കാമ്പസിനെ മികവിന്റെ കേന്ദ്രമാക്കാന്‍ കേരള സര്‍ക്കാര്‍ ഇന്‍ഫ്രാസ്ട്രകചര്‍ ഫണ്ടിങ്ങിനായി രൂപീകരിച്ച കിഫ്ബിയിലുള്‍പ്പെടുത്തി 300 കോടി രൂപയുടെ കര്‍മപദ്ധതിക്ക് തുടക്കമിടും. കാര്യവട്ടം കാമ്പസില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന കേരള ഗ്രാമം പദ്ധതിയാണ് ഏറ്റവും ശ്രദ്ധേയം. ഐക്യകേരളത്തിന്റെ ഷഷ്ടിപൂര്‍ത്തി വര്‍ഷത്തില്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്ന ഏറ്റവും വലിയ സംഭാവനയാണ് കേരള ഗ്രാമം. ബോട്ടണി പഠനവകുപ്പിന്റെ കീഴില്‍ ലോകോത്തര നിലവാരമുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മിക്കാനും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ജീവനക്കാര്‍ക്കായി ബാച്ചിലേഴ്‌സ് ഹോസ്റ്റലിനും ക്വാട്ടേഴ്‌സ് നവീകരണത്തിനുമായി രണ്ട് കോടി രൂപ വകയിരുത്തും. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായികൊണ്ടിരിക്കുന്ന സ്റ്റുഡന്റ് അമിനിറ്റി സെന്റര്‍ ആന്‍ഡ് ഫ്രണ്ട് ഓഫീസിന്റെ അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന് 2.80 കോടി രൂപയും സെനറ്റ് ഹൗസ് കാമ്പസിന്റെ കാമ്പസ് ബ്യൂട്ടിഫിക്കേഷന്‍ നടത്താന്‍ 50 ലക്ഷം രൂപയും സ്റ്റുഡന്റ് ഹോസ്റ്റല്‍ നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കോടി രൂപയും പാളയം കാംപസില്‍ പുതിയ ഓഫിസ് മന്ദിര നിര്‍മാണത്തിന് 2.50 കോടി രൂപയും പാളയം കാര്യവട്ടം കാംപസുകളില്‍ കുടിവെള്ള ശൃംഖലയുടെ നവീകരണത്തിന് 50 ലക്ഷം രൂപയും അറ്റകുറ്റ പണികള്‍ക്കായി രണ്ട് കോടി രൂപയും വകയിരുത്തും.
പൊതു പദ്ധതികള്‍
മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ഓര്‍മയ്ക്കായി എല്ലാ നവംബര്‍ ഒന്നിനും ഒ.എന്‍.വി സ്മാരക പ്രഭാഷണം സര്‍വകലാശാല ആസ്ഥാനത്ത് സംഘടിപ്പിക്കും. ഇതിനായി രണ്ട് ലക്ഷം രൂപയും മലയാള ഭാഷയിലെ സമഗ്രസംഭാവനക്ക് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരവും നല്‍കും. കൊല്ലം, ആലപ്പുഴ, പന്തളം എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ റീജണല്‍ ഫെസിലിറ്റേഷന്‍ സെന്ററുകളായി ഉയര്‍ത്തും. ഇതിലേക്കായി പത്ത് ലക്ഷം രൂപ വകയിരുത്തും. സര്‍വകലാശാല ഹെല്‍ത്ത് സെന്റര്‍ നവീകരണത്തിനായി അഞ്ച് ലക്ഷം രൂപയും വകയിരുത്തും.
യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനിയറിങിന് പുതിയ മന്ദിരത്തിനായി 40 ലക്ഷം രൂപയും അടൂര്‍, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലായി വിദൂര വിദ്യാഭ്യാസത്തിന് റീജണല്‍ കേന്ദ്രങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയും വകയിരുത്തും.
കോവളം, അരുവിക്കര, വാമനപുരം, കാട്ടാക്കട, വര്‍ക്കല, ചിറയിന്‍കീഴ്, തിരുവനന്തപുരം, കായംകുളം, ചടയമംഗലം, ചേര്‍ത്തല, ആലപ്പുഴ, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങില്‍ പുതിയ യു.ഐ.ടികള്‍ ആരംഭിക്കും. ഇതിനുള്ള പ്രാരംഭ നടപടികള്‍ക്കായി 30 ലക്ഷം രൂപ വകയിരുത്തും. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് കൂടുന്ന യോഗത്തില്‍ ബജറ്റ് അംഗീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."