HOME
DETAILS
MAL
ബൈപ്പാസ് റോഡ് ഗതാഗത യോഗ്യമാക്കി
backup
June 10 2016 | 08:06 AM
വടക്കാഞ്ചേരി: ഓട്ടുപാറ നഗരത്തിലെ ബസ്സ്റ്റാന്‍ഡിന് പുറകില്‍ നിന്ന് കുന്നംകുളം സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ് ഒടുവില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഗതാഗത യോഗ്യമാക്കി. മഴ ശക്തമായതോടെ റോഡ് ചെളിക്കുണ്ടായി മാറുകയും കാല്‍നട യാത്ര പോലും ദുഷ്കരമായി മാറുകയും ചെയ്ത അവസ്ഥ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് തകര്‍ന്ന് കിടക്കുന്നത് മൂലം വ്യാപാരികളും വലിയ ദുരിതത്തിലായിരുന്നു. നിരവധി അപകടങ്ങളാണ് ഈ പ്രദേശത്ത് നടന്നിരുന്നത്. ഇതോടൊപ്പം ബസ്സ്റ്റാന്‍ഡിനുള്ളിലെ കുണ്ടും കുഴിയും അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മഴ വിട്ട് നിന്നാല്‍ ടാറിങ് നടത്തുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."