HOME
DETAILS

ശൈത്യം കെ.എസ്.ഇ.ബിക്ക് നേട്ടം

  
backup
January 05 2019 | 20:01 PM

%e0%b4%b6%e0%b5%88%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%9f

ബാസിത് ഹസന്‍#

 


തൊടുപുഴ: സംസ്ഥാനത്ത് ഒരാഴ്ചയായി പതിവ് തെറ്റിച്ച് ശൈത്യം തുടരുന്നത് വൈദ്യുതി ബോര്‍ഡിന് നേട്ടമായി. പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ ശരാശരി 40 ലക്ഷം യൂനിറ്റിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.
കേന്ദ്ര വിഹിതത്തിലും പവര്‍ പര്‍ച്ചേസ് കരാര്‍ പ്രകാരമുള്ള വൈദ്യുതിയിലും കുറവുണ്ടാകാത്തതിനാല്‍ ആഭ്യന്തര ഉല്‍പാദനം കുറച്ചുനിര്‍ത്താന്‍ കഴിയുന്നതും നേട്ടമായി. സാധാരണ നവംബര്‍ അവസാനം മുതല്‍ ഉണ്ടാകുന്ന തണുപ്പ് ഇക്കുറി ഉണ്ടായില്ല. ഡിസംബര്‍ 29 ഓടെ ഇക്കുറി ശൈത്യം കനക്കുകയായിരുന്നു.


ക്രിസ്മസ് ദിനത്തില്‍ 70.91 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഡിസംബര്‍ 26 ന് 72.74, 27 ന് 72.91, 28 ന് 70.03 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയായിരുന്നു ഉപഭോഗം.


പിന്നീട് തണുപ്പ് വര്‍ധിച്ചതോടെ ഉപഭോഗം കുറയുകയായിരുന്നു. പുതുവത്സര ആഘോഷത്തില്‍ പോലും ഉപഭോഗം 67.92 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു. 2019 ജനുവരി ഒന്നിന് 65.69 ദശലക്ഷം യൂനിറ്റും ഇന്നലെ 63.91 ദശലക്ഷം യൂനിറ്റുമായിരുന്നു ഉപഭോഗം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് - പരീക്ഷക്കാലം വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുന്ന കെ.എസ്.ഇ.ബി ക്ക് ആഭ്യന്തര ഉല്‍പാദനം കുറച്ചതോടെ കരുതല്‍ ജലശേഖരം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നുണ്ട്. അടുത്ത മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകാതിരിക്കാനുള്ള ആസൂത്രണമാണ് ബോര്‍ഡ് നടത്തുന്നത്. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ ഉപഭോഗം 80 ദശലക്ഷം യൂനിറ്റ് കടക്കുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിഗമനം. അതേസമയം, കെ.എസ്.ഇ.ബി അണക്കെട്ടുകളിലെ ജലനിരപ്പ് മുന്‍വര്‍ഷത്തേതിലും താഴെയായി. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം 71 ശതമാനമാണ് അണക്കെട്ടുകളിലെ ജലനിരപ്പ്. ഒരു മാസത്തിനിടെ അഞ്ച് ശതമാനം വെള്ളമാണ് കുറഞ്ഞത്. 2018 ലെ പുതുവര്‍ഷത്തില്‍ ഇത് 72 ശതമാനമായിരുന്നു. 2922.847 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവില്‍ എല്ലാ സംഭരണികളിലുമായി ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 2979.13 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഉണ്ടായിരുന്നു. അടുത്ത മഴ വര്‍ഷത്തിന് ഇനി 147 ദിവസങ്ങള്‍ അവശേഷിക്കുന്നുണ്ട്.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയിട്ടും ജലനിരപ്പ് പെട്ടെന്ന് താഴുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. അതേ സമയം ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് ശതമാനം വെള്ളം കൂടുതലുണ്ട്. 2379.61 അടിയാണ് ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ്, 74 ശതമാനം.


പമ്പ-65, ഇടമലയാര്‍-62, ഷോളയാര്‍-82, പൊന്മുടി - 83, കുണ്ടള - 97, മാട്ടുപ്പെട്ടി- 81, ലോവര്‍ പെരിയാര്‍ - 62, പെരിങ്ങല്‍കുത്ത് - 40 ശതമാനം എന്നിങ്ങനെയാണ് പ്രധാന സംഭരണികളിലെ ജലശേഖരം. രണ്ട് മാസമായി ആനയിറങ്കല്‍ ഡാം നിറഞ്ഞുകിടക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago