ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കും
തൊടുപുഴ: പാറേമാവിലെ ആയുര്‍വേദ ആശുപത്രി ( അനക്‌സ്)ക്ക് പുതിയ കെട്ടിടത്തിനായി തുക വകയിരുത്തുമെന്ന് 2016 - 17ലെ പ്ലാന്‍ഫണ്ട് വിനിയോഗം അവലോകനം ചെയ്യുന്നതിനായി എത്തിയ ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ( വിജിലന്‍സ്) ഡോ. വി.എന്‍ ഗോപിനാഥന്‍ അറിയിച്ചു. മുന്‍പ് പ്ലാന്‍ ഫണ്ടില്‍ അനുവദിച്ച് പ്രവര്‍ത്തിച്ചു വരുന്ന എക്‌സ്‌റേ, ലാബ്, യോഗ, ഫിസിയോതെറാപ്പി ഇവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഉറപ്പാക്കി.
എക്‌സ്‌റേ മെഷീന്റെ പ്രയോജനം രോഗികള്‍ക്ക് എല്ലാ സമയവും മികച്ച രീതിയില്‍ ലഭിക്കുന്നതിനുവേണ്ടി 50 കെ.വി ശേഷിയുള്ള ജനറേറ്റര്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ആശുപത്രിയുടെ അറ്റകുറ്റപണികള്‍ക്കായി എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. ഇടമലക്കുടിയില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ സമഗ്രവികസനത്തിനായി പാക്കേജ് തയാറാക്കുവാന്‍ ഇന്ന് ജോയിന്റ് ഡയറക്ടര്‍ ഇടമലക്കുടി സന്ദര്‍ശിക്കും.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, ഇടുക്കി തുടങ്ങിയ കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെ ആയുര്‍വേദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ തയാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."