വധശ്രമം: ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍
ഇരിട്ടി: പെരുവംപറമ്പില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്പിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്ത്തകന് പൊലിസ് പിടിയില്‍.
പെരുവംപറമ്പ് നിടിയോടി സ്വദേശി ശരതിനെ (24) യാണ് പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉള്‍പ്പെടെ പ്രദേശവാസികളായ മധു, രാഹുല്‍, സനൂപ്, ഷിനു, അമല്‍ തുടങ്ങി അഞ്ചുപേര്‍ക്കെതിരേയാണു വധശ്രമത്തിനു കേസ്.
വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് വിശാഖിനു (28) പെരുമ്പറമ്പ് സ്കൂളിനു താഴെ വച്ച് വെട്ടേറ്റത്. മുഖത്തും കഴുത്തിനും കൈക്കും ഗുരുതരമായി പരുക്കേറ്റ വിശാഖ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, സി.ഐ രാജീവന് വലിയവളപ്പില്‍, എസ്.ഐ പി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് ഇന്നലെ പുലര്‍ച്ചെ മുതല്‍ മേഖലയില്‍ റെയ്ഡ് നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."