സി.എ.എയും എന്‍.ആര്‍.സിയും പിന്‍വലിക്കാന്‍ യു.എസ് സമ്മര്‍ദം ചെലുത്തണമെന്ന് സെനറ്റര്‍
വാഷിങ്ടണ്‍: പൗരത്വ നിയമ ഭേദഗതി (സി.എ.എ)യും ദേശീയ പൗരത്വ പട്ടിക(എന്‍.ആര്‍.സി)യും പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്ക് യു.എസ് സെനറ്റര്‍ ബോബ് മെനന്‍ഡസിന്റെ കത്ത്. മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളും സ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടാന്‍ യു.എസ് ഇടപെടണം. ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാരിന് മേല്‍ യു.എസ് ശക്തമായ സമ്മര്‍ദം ചെലുത്തണം. പൗരത്വ നിയമ ഭേദഗതിയനുസരിച്ച് മതാടിസ്ഥാനത്തിലാണ് പൗരത്വം നല്‍കുന്നത്. ഇത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന തുല്യതക്കും വിവേചന രാഹിത്യത്തിനും വിരുദ്ധമാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ കാര്യ കമ്മിറ്റിയിലെ അംഗമാണ് ബോബ് മെനന്‍ഡസ്. എന്‍.ആര്‍.സി നടപ്പായാല്‍ ഇന്ത്യയിലെ മുസ്‌ലിംകളെ ബാധിക്കും. ഇന്ത്യയിലെ മതേതരത്വത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും വിരുദ്ധമാണ് സി.എ.എയും എന്‍.ആര്‍.സിയും. റോഹിംഗ്യന്‍ മുസ്‌ലിംകളെയും പാകിസ്താനിലെ അഹമ്മദീയ വിഭാഗക്കാരെയും ഒഴിവാക്കിയതിലൂടെ ഇത് മതവിവേചനമാണെന്ന് സ്പഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."