റോഡിനു ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം
തിരുവമ്പാടി: തിരുവമ്പാടി - മറിപ്പുഴ റോഡുവികസനവുമായി ബന്ധപ്പെട്ടു ആവശ്യമായ ഭൂമി വിട്ടു നല്‍കുന്ന ഭൂവുടമകള്‍ക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതിയുടെ വിധി. തിരുവമ്പാടി - മറിപ്പുഴ റോഡ് വികസനത്തിന് ഭൂമി നഷ്ടപ്പെടുന്ന നൂറോളം കുടുംബങ്ങള്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് തീര്‍പ്പുണ്ടായത്.
ഹര്‍ജിക്കാരായ ആളുകളുടെ സ്ഥലത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രവേശിക്കാനോ നിര്‍ബന്ധിച്ച് സറണ്ടര്‍ ഫോറം ഒപ്പിടുവിക്കാനോ പാടില്ലെന്നും 2013 ലെ പൊതു ആവശ്യത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ച് പാലിക്കേണ്ട വ്യവസ്ഥകള്‍ പ്രകാരം നഷ്ടപരിഹാരം അനുവദിച്ചു മാത്രമെ ഭൂമി ഏറ്റെടുക്കാവൂ എന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
മലയോര മേഖലയില്‍ പൊതു ആവശ്യത്തിന് ഭൂമി വിട്ടുനല്‍കുന്നതിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല എന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം അവാസ്തവമാണെന്ന് വ്യക്തമാക്കുന്നതാണ് വിധിയെന്ന് ആക്ഷന്‍ കമ്മിറ്റി വിലയിരുത്തി. ജൂബിന്‍ ഡൊമിനിക് അധ്യക്ഷനായി.ബേബി കാവുങ്കല്‍, ജോണ്‍ ഓത്തിക്കല്‍, ത്രേസ്യാമ്മ തുണ്ടിയില്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."