വ്യാജ ആത്മീയതയെ തിരിച്ചറിയണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
നന്തി: ആത്മീയ ചികിത്സകളുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന വ്യാജന്മാരെ തിരിച്ചറിയണമെന്നും അതിനെതിരേ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് നന്തി ദാറുസ്സലാം അറബിക് കോളജ് കമ്മിറ്റിയും നന്തി മഹല്ല് കമ്മിറ്റിയും സംയുക്തമായി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയതയെ അപഹസിക്കാനും യഥാര്‍ഥ വിശ്വാസത്തെ വികലമാക്കാനുമാണ് ഇവരുടെ നീക്കങ്ങള്‍ കാരണമാകുക. സമൂഹത്തില്‍ പടരുന്ന ഇത്തരം ജീര്‍ണതകളെ പ്രതിരോധിക്കണം. എന്നാല്‍ ഇത്തരം സംഭവങ്ങളെ മുന്‍നിര്‍ത്തി യഥാര്‍ഥ ആത്മീയ ചികിത്സക്ക് നേരെ കടന്നാക്രമണം നടത്തുന്നതിനെതിരേ ജാഗ്രത പാലിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
ജാമിഅ ദാറുസ്സലാം വൈസ് പ്രസിഡന്റ് കെ.വി അബ്ദു ഹാജി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറാംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ജാമിഅ ദാറുസ്സലാം വൈസ് പ്രിന്‍സിപ്പല്‍ ഇ.കെ അബൂബകര്‍ മുസ്‌ലിയാര്‍, കെ.ടി.അബ്ദുല്‍ ജലീല്‍ ഫൈസി, കെ.അബ്ദുല്‍ ഗഫൂര്‍ ഹൈതമി, തഖിയ്യുദ്ദീന്‍ ഹൈതമി. പി.വി മഹ്മൂദ് ഹാജി, പി.കെ ആറ്റക്കോയ തങ്ങള്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, പൂമുള്ളക്കണ്ടി കുഞ്ഞമ്മദ് ഹാജി, കടലൂര്‍ അഹ്മദ് ഫൈസി, അന്‍സാരി റഹ്മാനി ചുള്ളിക്കോട്, ശാഹുല്‍ ഹമീദ് ദാരിമി, റഹീം വീരവഞ്ചേരി, യഹ്‌യ കൊവ്വുമ്മല്‍ സംസാരിച്ചു. മുശ്‌രിഫ് ഖാദര്‍ ഹാജി സ്വാഗതവും എന്‍.കെ.ഇബ്രാഹിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."