HOME
DETAILS
MAL
സഊദി നോട്ട് പരിഷ്കരണം: എ.ടി.എമ്മുകളില്‍ സജ്ജീകരിക്കാന്‍ ആറു മാസം
backup
February 22 2017 | 19:02 PM
റിയാദ്: സഊദിയില്‍ പരിഷ്കരിച്ച നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിന്ന് ലഭിക്കുന്നതിനുള്ള പരിഷ്കരണങ്ങള്‍ക്ക് ആറു മാസത്തെ സമയം സഊദി മോണിറ്ററിംങ് ഏജന്‍സി (സാമ) അനുവദിച്ചതായി സഊദി അറേബ്യയിലെ ബാങ്കുകളുടെ മീഡിയ സമിതി അധ്യക്ഷന്‍ തലഅത്ത് ഹാഫിള് വ്യക്തമാക്കി.
പുതിയ കറന്‍സികളും ലോഹ നിര്‍മിത നാണയങ്ങളും സ്വീകരിക്കുവാനായി നിലവിലെ എ.ടി.എം സംവിധാനം പുനഃക്രമീകരിക്കുമെന്നും ആറുമാസത്തെ സാവകാശം ഇതിനുവേണ്ടണ്ടി സഊദി മോണിറ്ററിംങ് അതോറിറ്റി നല്കിയിട്ടുണ്ടെണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ കറന്‍സികള്‍ സ്വീകരിക്കുന്നതിനായി എ.ടി.എം മെഷിനുകള്‍ മാറ്റേണ്ടതില്ലെന്നും സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രോഗ്രാം മാത്രം മാറ്റിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."