മഴക്കാലശുചീകരണം വേഗത്തിലാക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: മഴക്കാല അപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടത്തേണ്ട പ്രവൃത്തികള്‍ ത്വരിതഗതിയിലാക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. റവന്യൂ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രീമണ്‍സൂണ്‍ പ്രവൃത്തികളെക്കുറിച്ചുളള അവലോകന യോഗത്തിലാണു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കിയത്.
പൊതുസ്ഥലങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും അപകടാവസ്ഥയിലായ മരങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പൊതുമരാമത്ത് വകുപ്പുകളിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പൊതുമരാമത്ത് വെസ്റ്റ് എളേരി റോഡ്‌സ് സെക്ഷനു കെട്ടിടത്തിനായി സ്ഥലം കണ്ടെത്തിയാല്‍ അനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മഴക്കാല പൂര്‍വ പ്രവൃത്തികള്‍ക്കായി ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന് ഒരു കോടി രൂപയുടെ ഭരണാനുമതിയാണു നല്‍കിയിട്ടുളളത്. കുഴികള്‍ അടക്കാന്‍ 65 ലക്ഷവും ഓടവൃത്തിയാക്കാന്‍ 35 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്. ഈ പ്രവൃത്തികള്‍ നടന്നു വരുന്നുണ്ട്. അപകടാവസ്ഥയിലായ മരങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയും സര്‍ക്കാര്‍ ഓഫിസുകളിലെ മേല്‍ക്കൂരകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതു തടയാനുളള പ്രവൃത്തിയും നടന്നു വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ പൊതുമരാമത്ത് എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ കെ.എസ് രാജന്‍, അസി. എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."