എന്‍.ആര്.സി: ബി.ജെ.പിയില്‍ ആഭ്യന്തര കലഹമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി
റായ്പൂര്‍: ഇത് അമിത് ഷാ യുഗമാണെന്നും നരേന്ദ്ര മോദിയുടെതല്ലെന്നും രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടിക്കുന്ന എന്‍. ആര്.സിയില്‍ ഇരുവരും തമ്മില്‍ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്നുവെന്നും ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപോശ് ബഘെല്. രായ്പൂരില്‍ പുതുതായി തെരഞ്ഞെടുക്കപ്പട്ടെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കുള്ള സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനവും ജി.എസ്.ടിയും നടപ്പാക്കിയ എന്‍.ഡി.എ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം മോദിയുടെതായിരുന്നു. എന്നാല്‍ ഈ ഏഴു മാസത്തെ ഭരണം അമിത് ഷായുടെതാണ്. അതില്‍ ഭരണ ഘടനയുടെ 370ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കി. സി.എ.എ, എന്‍.ആര്.സി എന്നിവ കൊണ്ട് വന്നു. ഇരുവരും രാജ്യത്തെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണെന്നും ബഘെല് പരിഹസിച്ചു. അമിത് ഷായുടെ ഭരണത്തില്‍ ജനങ്ങള്‍ തെരുവിലാണെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ, എന്‍.ആര്.സി, എന്‍.പി.ആര് എന്നിവയുടെ കാല നിര്ണയത്തേക്കുറിച്ചാണ് അമിത് ഷാ സംസാരിക്കുന്നത്. എന്നാല്‍ എന്‍.ആര്.സി നടപ്പാക്കില്ലെന്നാണ് മോദിജി പറയുന്നത്. ആരാണ് സത്യം പറയുന്നതെന്നും ബഘെല് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."