HOME
DETAILS
MAL
ദേശീയ പണിമുടക്ക് ഹര്‍ത്താലാകരുത്: ഡി.ജി.പി
backup
January 07 2019 | 19:01 PM
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലായി മാറരുതെന്ന് സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശം.
പണിമുടക്ക് ഹര്‍ത്താലാക്കി മാറ്റാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടണം. സ്കൂള്‍, വ്യാപാര സ്ഥാപനങ്ങള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണം. അക്രമമുണ്ടായാല്‍ ശക്തമായി അടിച്ചമര്‍ത്തണമെന്നും ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നല്കിയ സര്‍ക്കുലറില്‍ ഡി.ജി.പി ആവശ്യപ്പെട്ടു. ഹര്‍ത്താലുകള്‍ക്കെതിരേ ഹൈക്കോടതി കര്‍ശന നിലപാടെടുത്ത സാഹചര്യത്തിലാണ് ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."