സ്‌കൂളില്‍ വന്‍ തീപ്പിടുത്തം; മൂന്ന് ബസുകള്‍ കത്തിനശിച്ചു
നെയ്യാറ്റിന്‍കര: വിശ്വഭാരതി സ്‌കൂളിലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന യാര്‍ഡില്‍ വന്‍ തീപ്പിടുത്തം. മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 7.30 നായിരുന്നു തീപ്പിടുത്തമുണ്ടായത്. കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര, കാട്ടാക്കട, പുവാര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന സേനയുടെ നിരവധി വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് തീ അണച്ചത്. സ്ഥലത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാലും ഇടുങ്ങിയ സ്ഥലമായിരുന്നതിനാലും തീ കെടുത്താന്‍ വളരെ പ്രയാസം നേരിട്ടു.
സ്ഥലത്ത് തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പൊലിസ് ഏറെ പണിപ്പെട്ടു. ബസുകളുടെ ടയറുകള്‍ ഉച്ചത്തില്‍ പൊട്ടിയത് പരിഭ്രാന്തി ഉണ്ടാക്കി. ബസില്‍നിന്നും തീ ഉയരുന്നതുകണ്ട സമീപവാസികള്‍ വിവരം സുരക്ഷാ ജീവനക്കാരനെ അറിയിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി നസീര്‍ , സി.ഐ സന്തോഷ്‌കുമാര്‍ , എസ്.ഐ അനില്‍കുമാര്‍ എന്നിവര്‍ തീ അണക്കുന്നതിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."