വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി പുതുക്കല്‍ നടപടികള്‍ തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്.
'വാര്‍ഡ് വിഭജനകാര്യത്തില്‍ നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ വൈകിയെന്നത് യാഥാര്‍ഥ്യമാണ്. അത് അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണ്. വാര്‍ഡ് വിഭജനക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനം എടുത്തെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായേനെ.
പ്രതിപക്ഷം കോടതിയെ സമീപിച്ചെങ്കിലും നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഒരു വാര്‍ഡില്‍ ശരാശരി നൂറ് പേരെ മാത്രമേ പുതുതായി ചേര്‍ക്കാനുള്ളൂ.
സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്താല്‍ വൈകിയാണെങ്കിലും വാര്‍ഡ് വിഭജന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്മിഷന് ഒരുക്കമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്ക്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ഡ് അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സിറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതാണ്.
ഡിസംബര്‍ 26നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയോ മടക്കുകയോ ചെയ്തിട്ടില്ല.
ഇതേ തുടര്‍ന്ന് അടുത്ത മാസം നിയമസഭാ സമ്മേളനത്തില്‍ വാര്‍ഡ് പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ബില്ലിന്റെ കരട് തദ്ദേശ വകുപ്പ് നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്.
ഇത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം അംഗീകരിച്ച ശേഷം ഫെബ്രുവരി ആദ്യവാരം നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
കേരള പഞ്ചായത്തീരാജ് ആക്ടും കേരള മുനിസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യുന്നതിനാണ് പുതിയ ബില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."