HOME
DETAILS

വിലക്കയറ്റത്തില്‍ പൊറുതിമുട്ടി പൗരര്‍

  
backup
January 19 2020 | 03:01 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b1%e0%b5%81%e0%b4%a4

 


കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമത്തിന് പിന്നാലെ പോകുമ്പോള്‍ പൗരന്മാരുടെ ജീവിതം ദുരിതമായി മാറുന്നു. അസഹനീയമായ വിലക്കയറ്റവും തൊഴിലവസരങ്ങളിലുള്ള നഷ്ടവും ജനജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ അഞ്ചരവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് നിലവില്‍ രാജ്യത്ത് അനുഭവപ്പെടുന്നതെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ സമ്മതിക്കുമ്പോള്‍ അതിനെയും കടത്തിവെട്ടുന്നതാണ് മാര്‍ക്കറ്റിലെ യാഥാര്‍ഥ്യങ്ങള്‍. സാധനങ്ങള്‍ വാങ്ങാന്‍വരുന്നവരുടെ എണ്ണം കുറഞ്ഞതിനെതുടര്‍ന്ന് വിപണിയില്‍ കടുത്ത മാന്ദ്യമാണ് അനുഭവപ്പെടുന്നത്. ഇക്കഴിഞ്ഞ ക്രിസ്മസ്-ന്യൂഇയര്‍ വിപണിയേയും മാന്ദ്യം മങ്ങലേല്‍പ്പിച്ചിരുന്നു.
ദിനംപ്രതി വില കുതിച്ചുയരുന്നതുമൂലം ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറച്ചതും വിപണിക്ക് തിരിച്ചടിയായി. വിവിധ മാര്‍ക്കറ്റുകളില്‍നിന്ന് തൊഴിലുപേക്ഷിച്ച് പോയവര്‍ 40ശതമാനമാണ്. ഇവരിലേറെയും ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ്. കച്ചവടം കുറഞ്ഞതിനെ തുടര്‍ന്ന് മാര്‍ക്കറ്റുകളില്‍ ലോഡ് എത്തുന്നത് 50 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കേന്ദ്ര ഏജന്‍സിയായ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഡിസംബറില്‍ മാത്രം പച്ചക്കറിയിനങ്ങളുടെ വില വര്‍ധന ദേശീയാടിസ്ഥാനത്തില്‍ 60.5 ശതമാനമാണ്. നവംബറില്‍ 36 ശതമാനമായിരുന്നു പച്ചക്കറി വിലക്കയറ്റം. ഒക്ടോബര്‍ മുതലുള്ള കണക്കനുസരിച്ച് സവാളക്ക് മാത്രം 200 ശതമാനത്തിനടുത്ത വിലക്കയറ്റമാണുണ്ടായത്.
അരിയടക്കമുള്ള ധാന്യവര്‍ഗങ്ങള്‍ക്കും മാസന്തോറും അഞ്ച് ശതമാനം വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ദിനംതോറുമുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധനവും ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. ഡീസല്‍ വിലവര്‍ധന കാരണം ചരക്ക് കടത്ത് കൂലി കുത്തനെ വര്‍ധിക്കുന്നതാണ് പ്രശ്‌നം.
അരിയും ഗോതമ്പും പച്ചക്കറിയുമടക്കമുള്ള മുഴുവന്‍ അവശ്യസാധനങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിനാണ് ചരക്ക് കടത്ത് കൂലിയിലെ വര്‍ധന കനത്ത തിരിച്ചടിയായി മാറുന്നത്. രാജ്യത്ത് 16 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞതായും വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പ്രൊഫഷനല്‍ വിദ്യാഭ്യാസ യോഗ്യത വരെ നേടിയ ചെറുപ്പക്കാര്‍ തൊഴിലില്ലാതെ നട്ടംതിരിയുന്ന അവസ്ഥയാണ് നിലവില്‍. കുറഞ്ഞവേതനത്തിന് തൊഴിലെടുക്കുന്ന ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതും തൊഴിലവസരങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ട്. നോട്ട്‌നിരോധനത്തെതുടര്‍ന്ന് സംഭവിച്ച തകര്‍ച്ചയില്‍നിന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കരകയറാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് സാമ്പത്തിക മേഖലയെ തകിടം മറിച്ചിരിക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് മൂലം നിര്‍മാണ മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago