ഏനാന്തി പാലം നിര്‍മാണം തുടങ്ങി
നിലമ്പൂര്‍: കുടിയേറ്റ മലയോര കര്‍ഷകരുടെ ചിരകാല സ്വപ്നമായിരുന്ന ഏനാന്തി പാലത്തിന്റെ ശിലാസ്ഥാപനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു. പനമണ്ണ കടവില്‍ കരിമ്പുഴയ്ക്ക് കുറുകേ നിര്‍മിക്കുന്ന ഏനാന്തി പാലത്തിന്റെ പ്രവൃത്തി നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. പത്തു കോടി 93 ലക്ഷം രൂപ ചെലവിലാണ് പാലവും അപ്രോച്ച് റോഡും നിര്‍മിക്കുന്നത്.
ഇതോടെ മലയോര പ്രദേശമായ ചുങ്കത്തറ കരുളായി പഞ്ചായത്തുക്കളേയും നിലമ്പൂര്‍ നഗരസഭയേയും പരസ്പരം ബന്ധിപ്പിക്കാനും യാത്രാ സൗകര്യം പരിപോഷിപ്പിക്കാനും സാധിക്കും. ആദ്യകാല കുടിയേറ്റ കര്‍ഷിക മേഖലയായ പുല്ലഞ്ചേരി, പള്ളിക്കുത്ത്, ചീരക്കുഴി,പനമണ്ണ മുട്ടിക്കടവ്, ഏനാന്തി, കരുളായി പാത്തിപ്പാറ തുടങ്ങിയ കാര്‍ഷിക ഗ്രാമങ്ങളിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് പാലം വരുന്നതോടെ യാഥാര്ഥ്യമാകന്നത്.
പരിപാടിയില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്, ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി വര്‍ഗീസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് കെ.ടി കുഞ്ഞാന്, കരുളായി പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന, നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ സുരേഷ് പാത്തിപ്പാറ, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം വല്‍സമ്മ, ചുങ്കത്തറ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് മിനി അനില്‍കുമാര്‍, ചുങ്കത്തറ പഞ്ചായത്തംഗങ്ങളായ സുധീര്‍ പുന്നപ്പാല, ഷൗക്കത്ത് കോഴിക്കോടന്‍, കരുളായി പഞ്ചായത്തംഗം ഉഷകുമാരി, പ്രാദേശിക വികസന സമിതി ചെയര്മാന് സജി പുളിക്കാവില്, ഇ.പത്മാക്ഷന്, എം.രവീന്ദ്രന്, വി.എ കരീം, പി.കെ സൈനബ, എരഞ്ഞിക്കല്‍ ഇസ്മാഈല്‍, സി.രവീന്ദ്രന്, പൂതനാരി ഉമ്മര്‍, ഏനാന്തി റഹീം, റഫീഖ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ്. ഹരീഷ്, മാര്‍ക്കോസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."