HOME
DETAILS

പാടങ്ങള്‍ ഇഷ്ടിക ചൂളകളാകുന്നു

  
backup
February 23 2017 | 01:02 AM

%e0%b4%aa%e0%b4%be%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%9a%e0%b5%82%e0%b4%b3%e0%b4%95%e0%b4%b3%e0%b4%be%e0%b4%95


ഒറ്റപ്പാലം: ഭാരതപ്പുഴയുടെ തീരങ്ങളിലെ പാടങ്ങളില്‍ ഇഷ്ടിക ചൂളകള്‍ സജീവമാകാന്‍ തുടങ്ങി. നെല്‍കൃഷി ഇറക്കാതെ ഇഷ്ടിക ചൂളകള്‍ക്കായി മാത്രം മാറ്റിയിട്ട ചില പാടങ്ങളിലാണ് ഇഷ്ടിക ചൂളകളുടെ പേരില്‍ കളിമണ്ണ് ഖനവും തുടങ്ങിയിരിക്കുന്നത്. പലയിടത്തും ലക്ഷ കണക്കിന് ഇഷ്ടികകള്‍ നിര്‍മിക്കുന്ന വന്‍കിട ചൂളകളുണ്ട്. ചൂളകളോട് ചേര്‍ന്നു തന്നെ അന്യ സംസ്ഥാന തൊഴിലാളികളേയും കൊണ്ടു പാര്‍പിച്ചിട്ടുണ്ട്. ഓലപ്പുരകളില്‍ അധികവും തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളി കുടുംബങ്ങളേയാണ് താമസിപ്പിച്ചിട്ടുള്ളത്. പാലക്കാട് ഭാഗങ്ങളില്‍ ജില്ലാ കലക്ടര്‍ നേരിട്ടു തന്നെ ചൂളകളിലെത്തി നടപടികള്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് പലയിടത്തും ചൂളകള്‍ അടച്ചു പൂട്ടി. എന്നാല്‍ ഭാരതപ്പുഴയോട് ചേര്‍ന്ന പടിഞ്ഞാറന്‍ മേഖലകളില്‍ റവന്യൂ വകുപ്പിന്റെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന പരാതി ഈ ഭാഗങ്ങളില്‍ ഉണ്ട്.
പകല്‍ ഇഷ്ടിക നിര്‍മാണെങ്കില്‍ രാത്രി ഇവിടെ നിന്ന് കളിമണ്ണ് കടത്തുന്നതുകയാണ് ചെയ്യുന്നത്. ഷൊര്‍ണ്ണൂരിനും പാലക്കാടിനും ഇടയില്‍ പല ഭാഗങ്ങളിലും പുഴയോട് ചേര്‍ന്ന് ഇത്തരം ചൂളകളുണ്ട്. പുഴയോട് ചേര്‍ന്നുള്ള വയലുകളില്‍ നല്ല ഗുണനിലവാരമുള്ള കളിമണ്ണിന്റെ ശേഖരമുണ്ട്. നല്ല കറുത്ത നിറത്തിലുള്ള ഈ മണ്ണിന് പൊതുവെ വില കൂടുതലുമുണ്ട്. ത്യശൂരിലെ ചില ഓട്ടു കമ്പനികളില്‍ എത്തിച്ചാല്‍ ഒരു ലോഡിന് 30000 രൂപയില്‍ അധികം വില ഈ മണ്ണിന് ലഭിക്കും.
ഇഷ്ടിക നിര്‍മാണത്തിന്റെ മറവില്‍ കളിമണ്ണ് ഖനമാണ് ഇത്തരം ചൂളകളില്‍ പ്രധാനമായും നടക്കുന്നത്. അനധിക്യതമാണെങ്കിലും ചെറിയ തോതിലുള്ള ഇഷ്ടിക ചൂളകള്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകരുടേയോ, നാട്ടുകാരുടേയോ എതിര്‍പ്പ് നേരിടേണ്ടി വരാറില്ല. ഇഷ്ടിക നിര്‍മാണത്തിന്റെ പേരില്‍ പകല്‍ സമയങ്ങളില്‍ കളിമണ്ണ് ഖനം നടത്തുകയും രാത്രി കാലങ്ങളില്‍ കടത്തുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. കൂടെ ഇഷ്ടിക നിര്‍മാണവും നടക്കുന്നതിനാല്‍ കളിമണ്ണ് കടത്ത് പെട്ടെന്ന് കണ്ട് പിടിക്കാനാവില്ല.
റവന്യു പൊലിസ് അധികൃതരൊന്നും ഇത്തരം ചൂളകളില്‍ പരിശോധന നടത്താറില്ല. നിര്‍മാണ പ്രവ്യത്തികള്‍ക്കായി അന്യ സംസ്ഥാനക്കാര്‍ ഉണ്ടാകുമെങ്കിലും പ്രദേശവാസികളിലെ ചില പ്രമുഖരാണ് പലയിടത്തും ഇത്തരം ചൂളകള്‍ നടത്തുന്നത്. ഭാരതപുഴയില്‍നിന്ന് മണല്‍ കടത്ത്, സമീപത്തെ വയലുകളില്‍ നിന്ന് കളിമണ്ണ് ഖനം എന്ന രീതിയിലാണ് ഇപ്പോള്‍ പുഴ കേന്ദ്രീകരിച്ചുള്ള പ്രക്യതി ചൂഷണം. ഉദ്ദേശം കളിമണ്ണ് കടത്തായതിനാല്‍ മഴ പോകുന്നതിനെ മുമ്പെ പലയിടത്തും ഇഷ്ടിക ചൂളകള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago
No Image

'വിവാദ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും': ഷാനിമോൾ ഉസ്മാൻ

Kerala
  •  a month ago
No Image

പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു

Kerala
  •  a month ago
No Image

ശൂറാകൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തര്‍

qatar
  •  a month ago
No Image

ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

National
  •  a month ago
No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago