സി.എ.എക്കെതിരെ പ്രതിഷേധിക്കുന്ന ബുദ്ധിജീവികള്‍ മമതയുടെ നായ്ക്കള്‍- അപകീര്‍ത്തി പരാമര്‍ശവുമായി പശ്ചിബംഗാള്‍ ബി.ജെ.പി എം.പി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.എ.എക്കെതിരെ പ്രതിഷേധിക്കുന്ന പ്രമുഖര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശവുമായി ബി.ജെ.പി എം.പി സൗമിത്ര ഖാന്. മമതയുടെ നായ്ക്കളാണ് പ്രതിഷേധക്കാരെന്നാണ് എം.പിയുടെ പരാമര്‍ശം. നോര്‍ത്ത് 24 പര്ഗാന്സില് റാലിക്കിടെ മാധ്യമപ്രവര്‍ത്തകരോടാണ് എം.പിയുടെ പ്രതികരണം. 'പാര്‍ക്ക് സ്ട്രീറ്റ്, കാംദുനി സംഭവങ്ങളില്‍ പ്രതികരിക്കാത്തവരാണ് സ്വയം ബുദ്ധിജീവിയെന്നു നടിക്കുന്ന ഇവര്‍. ഇവര്‍ മമതയുടെ നായ്ക്കളല്ലാതെ മറ്റൊന്നുമല്ല. മമതയുടെ ഈ നായ്ക്കള്‍ ഇപ്പോള്‍ സി.എ.എക്കെതിരെ പ്രതിഷേധിക്കുകയാണ്. ഒന്നുകില്‍ അവര്‍ നിയമത്തെ കുറിച്ച് പഠിച്ചിട്ടില്ല. അല്ലെങ്കില്‍ നാടകം കളിക്കുകയാണ്. അവരെ മമതയുടെ നായ എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല. അവര്‍ പശ്ചിമ ബംഗാളിലെ നായ്ക്കളാണ്'- എം.പി പറഞ്ഞു.
നേരത്തെ പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. 50 ലക്ഷം നുഴഞ്ഞു കയറ്റക്കാരായ മുസ്ലിങ്ങളെ തെരഞ്ഞു പിടിച്ച് വേണമെങ്കില്‍ അവരെ രാജ്യത്ത് നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു ഘോഷിന്റെ ഭീഷണി. പൊതുമുതല്‍ നശിപ്പിക്കുന്നവരെ പട്ടിയെ പോലെ വെടിവെക്കുമെന്ന വിവാദ പ്രസ്താവനയും ഘോഷ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."