'സര്‍ക്കാര്‍ ക്ഷേമനിധിയില്‍ മദ്റസാ അധ്യാപകര്‍ അംഗമാകണം'
കല്‍പ്പറ്റ: മദ്റസാ അധ്യാപകര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും ക്ഷേമനിധി സഹായങ്ങളും യഥാവിധി ലഭ്യമാകുന്നതിനായി മദ്റസാ മാനേജിങ് കമ്മിറ്റികള്‍ ശുഷ്കാന്തികാണിക്കണമെന്നും മദ്റസകളിലെയും മതപഠന സ്ഥാപനങ്ങളിലെയും മുഴുവന്‍ അധ്യാപകരെയും സര്‍ക്കാര്‍ ക്ഷേമനിധിയില്‍ അംഗങ്ങളാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. സമസ്ത ജില്ലാ കാര്യാലയത്തില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ഇബ്റാഹീം മാസ്റ്റര്‍ അധ്യക്ഷനായി. മദ്റസാ ഭരണം കാര്യക്ഷമമാക്കുന്നതിന് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കാനും അധ്യാപക ക്ഷേമനിധി സംബന്ധിച്ച് ബോധവല്‍ക്കരണത്തിനുമായി ജില്ലാ കൗണ്‍സില്‍ ക്യാംപ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എസ്. മുഹമ്മദ് ദാരിമി, കണക്കയില്‍ മുഹമ്മദ്, പി. കുഞ്ഞബ്ദുല്ല ഹാജി, എച്ച്.കെ.കെ മുഹമ്മദ് ഹാജി, സൈനുല്‍ ആബിദ് ദാരിമി, അഷ്റഫ് ഇടിയംവയല്‍, കെ.എന്‍ സൂപ്പി, കെ. ഹംസ മൗലവി, കെ.വി ജഅ്ഫര്‍ ഹൈതമി സംസാരിച്ചു. ജന.സെക്രട്ടറി എം. മുഹമ്മദ് ബഷീര്‍ സ്വാഗതവും സെക്രട്ടറി അബ്ബാസ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."