ഇരുവൃക്കകളും തകരാറിലായ അധ്യാപിക ചികിത്സാ സഹായം തേടുന്നു
മാനന്തവാടി: ഇരുവൃക്കകളും തകരാറിലായ അധ്യാപിക ഉദാരമതികളുടെ സഹായം തേടുന്നു. മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂള്‍ അധ്യാപികയും സ്‌കൗട്ട് യൂനിറ്റ് ലീഡറുമായ കെ.എ ലീലയാണ് ഉദാരമതികളുടെ കനിവ് തേടുന്നത്. ചികിത്സാ സഹായം സ്വരൂപിക്കുന്നതിനായി നാട്ടുകാര്‍ ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുത്തി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മാനന്തവാടി കനറാ ബാങ്കില്‍ അക്കൗണ്ട് തുറന്നതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ലീല. ഇതിനകം തന്നെ ഭീമമായ തുക ചികിത്സക്കായി ചിലവഴിച്ചു കഴിഞ്ഞു. അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ട്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് 15 ലക്ഷം രൂപ ചിലവ് വരും. വാര്‍ത്താ സമ്മേളനത്തില്‍ മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, സിസ്റ്റര്‍ ജോളി സെബാസ്റ്റ്യന്‍, എം.പി ശശികുമാര്‍, ഷാജി ജോസഫ്, ജോസഫ് കളപ്പുരക്കല്‍ പങ്കെടുത്തു.
Account No: 0248101023765 (കനറാ ബാങ്ക് മാനന്തവാടി ശാഖ). IFSC: CNRB0000248
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."