ആദ്യ വെള്ളിയാഴ്ചയില്‍ ആയിരങ്ങള്‍ പ്രാര്‍ഥനക്കെത്തി
ചങ്ങനാശ്ശേരി: വിശുദ്ധറമദാന്റെ ആദ്യവെള്ളിയാഴ്ചയായ ഇന്നലെ ആയിരങ്ങളാണ് പള്ളികളില്‍ പ്രാര്‍ത്ഥനക്കെത്തിയത്.പതിവുവെള്ളിയാഴ്ചകളില് നിന്നും വ്യത്യസ്തമായി വളരെ നേരത്തെതന്നെ നമസ്ക്കാരത്തിനും മറ്റുമായി കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍വരെ എത്തിയിരുന്നു.കൂടുതല്‍ വിശ്വാസികള്‍ എത്തുന്നത് മുന്‍കൂട്ടികണ്ട് പള്ളികളിലെല്ലാം പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തി.
ശക്തമായ മഴയിലും പള്ളികളെല്ലാം വിശ്വാസികളെകൊണ്ട് നിറഞ്ഞുകവിഞ്ഞ ദിവസമായിരുന്നു ഇന്നലെ. നമസ്ക്കാരത്തിനുമുമ്പും, ചിലപള്ളികളില്‍ ശേഷവും നടത്തിയ ഇമാമീങ്ങളുടെ ഉദ്ബോധനപ്രഭാഷണങ്ങള് കേള്‍ക്കാനും വിശ്വസികളുടെതിരക്കായിരുന്നു.വിശുദ്ധറംമദാന്റെ പവിത്രതയും വൃതാനുഷ്ടാനവും സഹജീവികളോടു കരുണകാണിക്കാന്‍ പ്രേരിപ്പിക്കുന്നതുമെല്ലാം ഇമാമീങ്ങള്‍ പ്രഭാഷണങ്ങളില്‍ എടുത്തുപറഞ്ഞു.
പാവപ്പെട്ടവന്റെ വിശപ്പിന്റെ വിലയെന്തെന്നു തിരിച്ചറിഞ്ഞ് അവനോടു കൂടുതല്‍ സഹവര്‍ത്തിത്വത്തില്‍ പെരുമാറുവാന്‍ സാമ്പത്തിക ഭദ്രതയുള്ളവനു കഴിയാന്‍ റംസാന് വൃതാനുഷ്ടാനം പ്രേരകമാണ.് പവിത്രമാസത്തില്‍ ദാനധര്‍മ്മം അധികരിപ്പിക്കുവാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും അവര്‍ തങ്ങളുടെ പ്രഭാഷണങ്ങളില്‍ ചൂണ്ടിക്കാട്ടി. ചങ്ങനാശ്ശേരി പഴയപള്ളി,പുതൂര്‍പ്പള്ളി, പായിപ്പാട്,വടക്കേക്കര,തെങ്ങണാ,നെടുംകുന്നം,കറുകച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജുമുഅത്ത് പള്ളികളിലെല്ലാം മറ്റുപള്ളികളെപ്പോലെ ആദ്യവെള്ളിയാഴ്ചത്തെ ജുംആ നമസ്ക്കാരത്തിനായി വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. നമസ്ക്കാരത്തിനുശേഷം ഇഅ്തിക്കാഫ് ഇരിക്കാനും ഖുര്‍ആന്‍ പാരായണതിനും യുവാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പള്ളിയില്‍ എത്തിയിരുന്നു. വരുംദിവസങ്ങളിലും പള്ളിയില്‍ വന്‍ തിരക്കാകും അനുഭവപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."