സുനിയെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാക്കണമെന്നു കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയേയും കൂട്ടുപ്രതി വിജേഷിനേയും ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാക്കണമെന്നു എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു. കേസ് രജിസ്റ്റര്‍ ചെയ്തതു നെടുമ്പാശ്ശേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ്. അതിനാല്‍ പ്രതികളെ അവിടത്തെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കണം.
നടിക്കെതിരായ ആക്രമണം: മുഖ്യപ്രതി പള്‍സര്‍ സുനി പിടിയില്‍
പ്രതികളെ കോടതിക്കുള്ളില്‍വച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികളുടെ അഭിഭാഷക
നല്‍കിയ പരാതിയെത്തുടര്‍ന്നാണു നടപടി. പ്രതിയെ കോടതിയില്‍ തിരികെ എത്തിക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. ഇതു കോടതി തള്ളി.
സുനി എത്തിയത് പള്‍സര്‍ ബൈക്കില്‍; കോടതിയില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയേയും വിജീഷിനേയും പൊലിസ് ബലംപ്രയോഗിച്ച് കോടതിമുറിയില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രമുഖ നടി ആക്രമിക്കപ്പെട്ട് ആറാം ദിവസമാണ് മുഖ്യ പ്രതിയായ പള്‍സര്‍ സുനി പൊലിസ് പിടിയിലാവുന്നത്. അതും കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതിയെ സിനിമയെ വെല്ലുന്ന രംഗങ്ങളിലൂടെയാണ് പൊലിസ് പിടികൂടിയത്.
പിടികൂടിയ പ്രതികളെ ആലുവ പൊലിസ് ക്ലബില്‍ എത്തിച്ചു ചോദ്യം ചെയ്തു.
Police arresting #PulsarSuni an accused in the molestation case from Ernakulam ACJM court premises #exclusive #VIDEO @NewIndianXpress pic.twitter.com/VQU5a9O1yb
— P Ramdas (@PRamdas_TNIE) February 23, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."