ബഹ്‌റൈനില്‍ നാലു വനിതകള്‍ ഉള്‍പ്പെടെ 20 തീവ്രവാദികളെ പോലീസ് അറസറ്റ് ചെയ്തു
മനാമ: ബഹ്‌റൈനില്‍ നാലു വനിതകള്‍ ഉള്‍പ്പെടെ 20 തീവ്രവാദികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ജനുവരിയില്‍ ഒരു പൊലിസുകാരനെ വെടിവെച്ചു കൊന്ന പ്രതിയും ഇതിലുള്‍പ്പെടും.
ജനുവരി 29ന് ബിലാദ് അല്‍ ഖദീമില്‍ പൊലീസ് ഫസ്റ്റ് ലഫ്റ്റനന്റ് ഹിഷാം അല്‍ ഹമ്മാദിയെ വെടിവെച്ചു കൊന്ന സംഭവത്തിലെ പ്രതി അഹ്മദ് ഇസ അഹ്മദ് ഇസ അല്‍ മുലാലി (23), സാദിഖ് അഹ്മദ് മന്‍സൂര്‍ അഹ്മദ് (27), ആമിറ മുഹമ്മദ് സാലെഹ് അബ്ദുള്‍ജലീല്‍ (35), ഫത്തേന്‍ അബ്ദുള്‍ഹുസൈന്‍ അലി നാസ്സര്‍ (41), ഹമീദ ജുമാ അല്‍ അബ്ദുള്ള (40), മോനാ ഹബീബ് അദ്‌റീസ് സാലെഹ് (46), മുഹമ്മദ് സാലെഹ് അബ്ദുള്‍ജലീല്‍ അഹ്മദ് (65), അബ്ദുള്‍ ഷഹീദ് അഹ്മദ് അലി അല്‍ ഷെയ്ഖ് (37), അഹ്മദ് ഹസ്സന്‍ റെധി (23), അബ്ദുള്‍ഫാദല്‍ മുഹമ്മദ് സലെഹ് അബ്ദുള്‍ജലീല്‍ (24) എന്നിവരാണ് അറസ്റ്റിലായ പ്രമുഖര്‍.
ഈ സംഘത്തിനു പുറമെ മുഹറഖ് ഗവര്‍ണറ്റില്‍ നിന്നും ജാഫര്‍ നജി റമദാന്‍ അല്‍ ഹുമൈദാന്‍ (22), യൂസിഫ് ഹസ്സന്‍ മുഹമ്മദ് ഹസ്സന്‍ (22), അലി ഹസ്സന്‍ അബ്ദുള്‍അലി (30), മൊഹ്‌സീന്‍ അഹ്മദ് അലി അല്‍ നാഹം (24), മുഹമ്മദ് ഹസ്സന്‍ അബ്ദലി അല്‍ നാഹം (46) എന്നിവരെയും പിടികൂടി. തീവ്രവാദ കുറ്റങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണ് ഇവരെയും അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ഈ രണ്ടു സംഘങ്ങളെയും കൂടാതെ വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കുള്ള നിരവധിപേരെ പലയിടങ്ങളില്‍നിന്നായി പിടികൂടിയിട്ടുണ്ട്. സ്വന്തം വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ച അഹ്മദ് അലി അഹ്മദ് യൂസിഫ് (20), പ്രതികള്‍ക്ക് രക്ഷപ്പെടുന്നതിനായി സാറ്റലൈറ്റ് ഫോണ്‍ നല്‍കി സഹായിച്ച സല്‍മാന്‍ മുഹമ്മദ് സല്‍മാന്‍ മന്‍സൂര്‍ (31), ഹുസൈന്‍ മുഹമ്മദ് സല്‍മാന്‍ മന്‍സൂര്‍ (36), ഹുസൈന്‍ ഇസ അഹ്മദ് അലി അല്‍ ഷേര്‍ (34), ഹാനി യൂനിസ് യൂസിഫ് അലി (21) എന്നിവരാണ് പിടിയിലായത്.
ജനുവരി ഒന്നിനു ജോ ജയിലില്‍ ഒരു പൊലിസുകാരനെ കൊലപ്പെടുത്തുകയും മറ്റൊരു പൊലിസുകാരനെ പരുക്കേല്‍പ്പിക്കുകയും ചെയ്തു സംഭവത്തില്‍ ഉള്‍പ്പെട്ടവരാണു ഒമ്പതു പ്രതികള്‍ എന്നു കരുതുന്നു. പ്രതികള്‍ക്കു സഹായം നല്‍കിയ കേസിലാണു നാലു വനിതകളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
അറസ്റ്റിലായ സ്ത്രീകള്‍ ബോംബ് നിര്‍മിക്കാനും മറ്റുമായി പ്രതികള്‍ക്ക് രഹസ്യസങ്കേതങ്ങള്‍ ഒരുക്കിയതായും കണ്ടെത്തിയിട്ടുണ്ട്.. .
പിടികൂടിയവരില്‍ എട്ടുപേര്‍ക്ക് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതു സംബന്ധിച്ച് ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നു പരിശീലനം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. . നേരത്തെ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കടല്‍ മാര്‍ഗം ഇറാനിലേക്കു രക്ഷപ്പെടാനുള്ള ശ്രമം ഫെബ്രുവരി 9ന് സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. ഇതിനു ശേഷം ശക്തമായ തെരച്ചിലടക്കമുള്ള നടപടികളടെ ഫലമായാണ് ഭീകര സംഘത്തെ അധികൃതര്‍ക്ക് പിടികൂടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."