യു.പിയില്‍ കാലുറപ്പിക്കാന്‍ പ്രിയങ്ക: മേല്‍വിലാസം ലഖ്‌നൗവിലേക്ക് മാറ്റി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു വേണ്ടി അടിവേരിളക്കിയുള്ള പ്രവര്‍ത്തനങ്ങിലാണ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നടത്തുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണകൂടത്തിനെതിരായ ഓരോ നീക്കങ്ങളും അതാണ് സൂചിപ്പിക്കുന്നതും. യു.പിയില്‍ പെട്ടെന്നൊരു കുതിച്ചുചാട്ടമുണ്ടാക്കാമെന്ന് അവര്‍ കരുതുന്നുമില്ല. അത് മുന്‍കൂട്ടി കണ്ടാണ് പ്രിയങ്കയുടെ പ്രവര്‍ത്തനം.
വേഗം കുറഞ്ഞതെങ്കിലും പൂര്‍ണമായ വിജയമാണ് പ്രിയങ്ക ലക്ഷ്യംവയ്ക്കുന്നത്. യോഗിയുടെ ഭരണകൂട ഇരകളെ കാണാനും ഒപ്പം കൂടാനും പ്രിയങ്ക ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഉള്‍നാടന്‍ ഗ്രാമങ്ങളും മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രദ്ധിക്കാത്ത ഇടങ്ങളും തേടിയാണ് പ്രിയങ്കയുടെ യാത്ര മുഴുവനും.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്. തന്റെ പ്രവര്‍ത്തനം ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഇപ്പോള്‍ ലഖ്‌നൗവില്‍ ഒരു വാടകവീട് കൂടി എടുത്തിരിക്കുകയാണ് പ്രിയങ്ക.
ബി.ജെ.പിയെ മാത്രമല്ല, ബി.എസ്.പിയെയും എസ്.പിയെയും യു.പിയില്‍ പ്രിയങ്കയ്ക്ക് നേരിടണം. പ്രിയങ്കയുടെ പ്രയത്‌നങ്ങള്‍ ഫലം കാണുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഒക്ടോബറില്‍ 11 മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം അതു വ്യക്തമാക്കുന്നുണ്ട്. സീറ്റൊന്നും നേടാനായില്ലെങ്കിലും 11.49 ശതമാനം വോട്ടുവിഹിതം നേടി ശ്രദ്ധേയമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചത്. ചില മണ്ഡലങ്ങളില്‍ 28 ശതമാനം വരെ വോട്ടുവിഹിതം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."