HOME
DETAILS
MAL
സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് മരിച്ചനിലയില്‍
backup
February 23 2017 | 16:02 PM
പാലക്കാട്: കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയോടൊപ്പം കൊല്ലം ഓച്ചിറ അഴീക്കല്‍ ബീച്ച് കാണാന്‍ പോയസമയത്തു സദാചാര ഗുണ്ടായിസത്തിന് വിധേയനായ യുവാവിനെ വീടിനു പിന്‍ഭാഗത്തുള്ള മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.
അട്ടപ്പാടി കാരറ ഗോപാലകൃഷ്ണന്‍ -ലത ദമ്പതികളുടെ മകന്‍ അനീഷ് (22 )ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
വാലന്റെയിന്‍സ് ദിനത്തിലായിരുന്നു യുവാവും യുവതിയും അഴീക്കല്‍ ബീച്ചിന് സമീപം സദാചാര ഗുണ്ടകളുടെ പീഡനത്തിനിരയായത്.
കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."