HOME
DETAILS

മമ്പുറം തങ്ങളും മഖ്ദൂമുമാരും നവോത്ഥാന നേതാക്കള്‍: ഐ.എസ്.എം

  
Web Desk
January 08 2019 | 19:01 PM

%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b4%96%e0%b5%8d%e0%b4%a6%e0%b5%82%e0%b4%ae%e0%b5%81%e0%b4%ae

 

 

കോഴിക്കോട്: നവോത്ഥാന ചരിത്രവും സങ്കല്‍പവും തിരുത്തണമെന്നും മമ്പുറം തങ്ങളും മഖ്ദൂമുമാരും മുസ്‌ലിം നവോത്ഥാന നേതാക്കളാണെന്നും ഐ.എസ്.എം മര്‍കസുദ്ദഅ്‌വ വിഭാഗം.
നവോത്ഥാന കൊളോക്യത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഡോ. ജാബിര്‍ അമാനിയുടെ പ്രതികരണം.
മക്തി തങ്ങളെയും വക്കം മൗലവിയെയും മാത്രം മുസ്‌ലിം നവോത്ഥാന നായകരായി പരിഗണിക്കുന്നത് ശരിയല്ല. ഇസ്‌ലാം കേരളത്തില്‍ എത്തിയതുമുതല്‍ നവോത്ഥാനം തുടങ്ങിയിട്ടുണ്ട്. മാലിക്ബ്‌നു ദീനാറും മഖ്ദൂം കുടുംബവും മമ്പുറം തങ്ങളും വെളിയങ്കോട് ഉമര്‍ ഖാസിയും എല്ലാം മുസ്‌ലിം നവോത്ഥാനത്തിന്റെ നായകര്‍ തന്നെ.
നവോത്ഥാനത്തെ ഏതെങ്കിലും സംഘടനയുടേയോ പ്രസ്ഥാനത്തിന്റേയോ ഭാഗമാക്കുമ്പോഴാണ് ഇവരൊക്കെ നവോത്ഥാനപട്ടികയില്‍ ഇടം നേടാതെ പോകുന്നത്. മുജാഹിദ് വിഭാഗത്തിനു അത്തരം തെറ്റുകള്‍ ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറയുന്നു. നവോത്ഥാന ചരിത്രമാണ് ആദ്യം തിരുത്തേണ്ടതെന്ന് കോട്ടക്കലില്‍ നടക്കുന്ന കൊളോക്യത്തിന്റെ ലഘുലേഖയിലും സൂചിപ്പിക്കുന്നു.
ആദര്‍ശപരമായും സംഘടനാ പരമായും നയപരമായുമുള്ള കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതുകൊണ്ടാണ് മുജാഹിദ് ഐക്യം തകര്‍ന്നതെന്നും അതിന് സി.ഡി ടവര്‍ വിഭാഗം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
ആദര്‍ശത്തിലാണ് പ്രധാന അഭിപ്രായഭിന്നത. ഐക്യം നടന്നതിനു പിന്നാലെ കരാര്‍ ലംഘിക്കപ്പെട്ടു. ആദര്‍ശം,നയപരം, സംഘടനാ തലത്തിലെ ഭിന്നത എന്നിവ പരിഹരിച്ചാല്‍ ഐക്യം വീണ്ടും യാഥാര്‍ഥ്യമാകും. ഐക്യ നാടകങ്ങള്‍ ഇനിയില്ല. ഐ.എസ് റിക്രൂട്ട്‌മെന്റില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഇല്ലെന്ന് ഉറപ്പു നല്‍കാനാകുമെന്നും ഏത് ഏജന്‍സികളുടെ അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സലഫിസത്തില്‍ തീവ്ര ചിന്താഗതിക്കാരുണ്ടെന്നും അവ ചില തീവ്രസംഘടനകളിലേക്കുള്ള ആശയങ്ങളുടെ വഴിയായി മാറിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
കെ.എന്‍.എം മര്‍കസു ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.എം ഹനീഫ,ഐ.എസ്.എം പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി, ജന.സെക്രട്ടറി ഡോ.കെ.ടി അന്‍വര്‍ സാദത്ത്, ഫോക്കസ് ജന.സെക്രട്ടറി ശൂകൂര്‍ കോണിക്കല്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം

Saudi-arabia
  •  a day ago
No Image

വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്‍ 

International
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

International
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  a day ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  a day ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  a day ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  a day ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  a day ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  a day ago
No Image

ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്‌കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a day ago