വിട്ടയക്കാന്‍ നിര്‍ദേശിച്ച തടവുകാരുടെ ലിസ്റ്റ് പുറത്തുവിടണം: യു.ഡി.എഫ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിട്ടയയ്ക്കാന്‍ നിര്‍ദേശിച്ച തടവുകാരുടെ ലിസ്റ്റ് പുറത്തുവിടണമെന്ന് യു.ഡി.എഫ്. ഈ ലിസ്റ്റിലുള്ളവരില്‍ അധികവും സി.പി.എമ്മുകാരാണെന്ന് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് ഏകോപനസമിതി തീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.
കുറ്റവാളികളെ ശിക്ഷ ഇളവു നല്‍കി വിടുന്നത് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകും. പള്‍സര്‍ സുനിയെ കോടതി മുറിയിലെത്തിയ ശേഷമാണ് പൊലിസ് പിടികൂടിയത്. ഇരകള്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം പൊലിസ് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ്. സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണുള്ളത്. പല വിഷയത്തിലും ഭരണപക്ഷത്ത് തര്‍ക്കമാണ്. വരള്‍ച്ചാ ദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ജനവിരുദ്ധ ഭരണം തുടര്‍ന്നാല്‍ യു.ഡി.എഫ് ശക്തമായ സമരപരിപാടികളിലേക്കു നീങ്ങും. മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമുണ്ടായ സംഭവങ്ങളിലെ ദുരൂഹത നീക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും തങ്കച്ചന്‍ പറഞ്ഞു. യു.ഡി.എഫ് നടത്തിയ മേഖലാ ജാഥകളെ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ക്കു പുറമെ ജാഥാ ക്യാപ്റ്റന്‍മാരും അംഗങ്ങളും കോ- ഓര്‍ഡിനേറ്റര്‍മാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."