HOME
DETAILS

ലോകത്താകെയുളള ക്ഷയരോഗ ബാധിതരില്‍ 27 ശതമാനം ഇന്ത്യയില്‍

  
backup
February 23 2017 | 18:02 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b4%b3-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%ac%e0%b4%be

പാലക്കാട്: ദേശീയ ശരാശരിയെ അപേക്ഷിച്ച് ക്ഷയരോഗബാധ കേരളത്തില്‍ അഭിമാനിക്കാവുന്ന തരത്തില്‍ കുറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 2009ലെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 27,000 ക്ഷയരോഗ ബാധിതരെയാണ് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്. 2016ല്‍ ഇത് 20 ശതമാനത്തോളം കുറഞ്ഞ് 21,500 ആയി. ഇതേ കാലയളവില്‍ സ്വകാര്യ മേഖലയിലെ ക്ഷയരോഗ മരുന്നുകളുടെ ഉപയോഗത്തിലും 20 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കുട്ടികളില്‍ ഉണ്ടാകുന്ന ക്ഷയരോഗത്തിന്റെ തോതില്‍ 2009നെ അപേക്ഷിച്ച് 40 ശതമാനത്തോളം കുറവ് 2016ല്‍ രേഖപ്പെടുത്തി. രോഗാവര്‍ത്തനം രേഖപ്പെടുത്തിയിട്ടുളളതില്‍ ഏറ്റവും കുറവ് കേരളത്തിലാണ്. സാധാരണ മരുന്നുകള്‍ക്ക് കീഴ്‌പ്പെടാത്ത തരം മള്‍ട്ടി ഡ്രഗ്ഗ് റസിസ്റ്റന്റ് ടിബി എക്സ്റ്റന്‍സീവ്‌ലി ഡ്രഗ്ഗ് റസിസ്റ്റന്റ്) ഏറ്റവും കുറവായി കാണപ്പെടുന്നതും ക്ഷയരോഗ ബാധ കണ്ടെത്താനുളള ശ്രമങ്ങള്‍ നടത്തുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവും കേരളമാണ്.
ഒരു ലക്ഷത്തിന് ഏകദേശം 1,200 പേരെ സംസ്ഥാനത്ത് ക്ഷയരോഗ പരിശോധനകള്‍ക്ക് വിധേയരാക്കുന്നുണ്ട്.  ഇത് ദേശീയ ശരാശരിയുടെ  ഇരട്ടിയോളം വരും. ജനങ്ങള്‍ക്ക് ക്ഷയരോഗ പരിശോധനകള്‍ ഏറ്റവും അടുത്ത് ലഭ്യമാക്കുന്നതിനായി 516 കഫ പരിശോധന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു (ഗവണ്‍മെന്റ് 400, പ്രൈവറ്റ് 116). മാരകമായ ക്ഷയരോഗം കണ്ടെത്താനായി ദേശീയ നിലവാരമുളള പരിശോധനാ സംവിധാനങ്ങള്‍ തിരുവനന്തപൂരത്ത് ഇന്റര്‍ മിഡീയേറ്റ് റഫറന്‍സ് ലാബോറട്ടറിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുളള രണ്ടാമത്തെ ലാബോറട്ടറി കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ മൈക്രോബയോളജി വിഭാഗത്തില്‍ ഏര്‍പ്പെടുത്താനുളള നടപടികള്‍ പുരോഗമിക്കുകയാണ്.
മള്‍ട്ടി ഡ്രഗ്ഗ് റസിസ്റ്റന്റ് ടിബി എക്സ്റ്റന്‍സീവ്‌ലി ഡ്രഗ്ഗ് റസിസ്റ്റന്റ് ടിബി രോഗികളെ കണ്ടെത്തുന്നതിനുളള സൗകര്യങ്ങള്‍ 14 ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും രണ്ടു മണിക്കൂറിനുളളില്‍ മള്‍ട്ടി ഡ്രഗ്ഗ് റസിസ്റ്റന്റ് ടിബി കണ്ടെത്താന്‍ കഴിയുന്ന നൂതനമായ ജനിതക സാങ്കേതികവിദ്യാ സൗകര്യം അടങ്ങിയ സിബിനാറ്റ് ടെസ്റ്റും കേരളത്തിലുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലാണ് ക്ഷയരോഗത്തിന്റെ വ്യാപ്തി വളരെ കുറഞ്ഞിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുളികകളുടെ എണ്ണം കുറയും

ടി.കെ ജോഷി

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലും ക്ഷയരോഗ ചികിത്സയ്ക്ക് ഗുളികകളുടെ എണ്ണം കുറയുന്നു. ഇനി രോഗികളുടെ വയസിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത ഗുളികകള്‍ കഴിച്ചാല്‍ മതിയാകും. ഇതുവരെ കുട്ടികള്‍ ഒഴികെയുള്ള മുഴുവന്‍ രോഗികള്‍ക്കും ആറുമാസം വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ഏഴു ഗുളികകള്‍ വീതം നല്‍കിയിരുന്നു. ഇത്രയേറെ ഗുളികകള്‍ കഴിക്കുന്നതിനാലുണ്ടാകുന്ന ശാരീരികപ്രശ്‌നങ്ങള്‍ കാരണം മിക്ക രോഗികളും സര്‍ക്കാര്‍ ആശുപത്രികളെ കൈയൊഴിയുകയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുകയും ചെയ്തിരുന്നു.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടിയവരിലേറെയും വര്‍ധിച്ച ചികിത്സാ ചെലവ് കാരണം ചികിത്സ പൂര്‍ത്തിയാക്കിയിരുന്നില്ല. സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം സര്‍ക്കാരിന് കൃത്യമായി ലഭിക്കാതിരുന്നതും ക്ഷയരോഗ ചികിത്സാ രംഗത്തു നേരിടുന്ന പ്രധാന വെല്ലുവിളിയായിരുന്നു. ഇതിനൊക്കെ പരിഹാരമാകും പുതിയ ചികിത്സാ രീതിയെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്.
 25 കിലോമുതല്‍ 39 കിലോ വരെ തൂക്കമുള്ള രോഗികള്‍ക്കു രണ്ടു ഗുളികയും 40 കിലോ മുതല്‍   54 കിലോ വരെയുള്ളവര്‍ക്ക് മൂന്ന് ഗുളികകളും 55 കിലോ മുതല്‍ 69 കിലോ വരെയുള്ളവര്‍ക്ക് നാല് ഗുളികകളും 70 കിലോയ്ക്ക്  മുകളില്‍ ഭാരമുള്ളവര്‍ക്ക് അഞ്ചു ഗുളികകളുമാണ് ഇനി മുതല്‍ കഴിക്കേണ്ടി വരിക.
 ഇപ്പോള്‍ ചില സ്വകാര്യ ആശുപത്രികളില്‍ ഈ ചികിത്സാരീതിയാണുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ക്ഷയരോഗ ചികിത്സ നടത്തുന്ന ഡോക്ടര്‍മാര്‍ വിവരം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നും ക്ഷയരോഗ നിര്‍ണയം നടത്തുന്ന ആശുപത്രികളും ലാബോറട്ടറികളും വിവരം കൈമാറണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ ക്ഷയരോഗ മരുന്നുകളുടെ വില്‍പ്പന എച്ച്. 1 രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
 സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന അതേ മരുന്നും ചികിത്സയും ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു സൗജന്യമായി ലഭ്യമാകുന്നതോടെ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുമെന്ന കണക്കുകൂട്ടലാണ് അധികൃതര്‍ക്ക്.
 ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതുക്കിയ ക്ഷയരോഗ നിയന്ത്രണ പരിപാടി (ആ.എന്‍.ടി.സി.പി)ക്ക് സംസ്ഥാനത്തും തുടക്കമായത്.
കേരളത്തിന് പുറമെ ബീഹാര്‍, മഹാരാഷ്ട്രാ, സിക്കിം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago