HOME
DETAILS

മായാവതിക്ക് ജയം അനിവാര്യം

  
backup
February 23, 2017 | 7:12 PM

%e0%b4%ae%e0%b4%be%e0%b4%af%e0%b4%be%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%82-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af



ലഖ്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടികളേക്കാളും നിര്‍ണായകമായത് ബി.എസ്.പി നേതാവ് മായാവതിക്ക്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആശാവഹമായ ഒരു നേട്ടവും കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കില്‍ അത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് മായാവതിയെ സംബന്ധിച്ചിടത്തോളം അഗ്‌നിപരീക്ഷയാണ്. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിത്തറക്കുതന്നെ കോട്ടം തട്ടുമെന്ന ആശങ്കയും അവര്‍ക്കുണ്ട്.
ഉത്തര്‍പ്രദേശില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. മുഖ്യ എതിരാളികള്‍ സമാജ് വാദി-കോണ്‍ഗ്രസ് സഖ്യമാണ്. ബി.ജെ.പി വലിയ വെല്ലുവിളിയല്ലെങ്കിലും കേന്ദ്രത്തിന്റെ അധികാര കരുത്ത് അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.
ദലിത് പിന്നോക്ക വിഭാഗത്തിന്റെ വോട്ടുകള്‍ക്കൊപ്പം യു.പി ജനസംഖ്യയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ന്യൂനപക്ഷ വോട്ടും ലഭിച്ചെങ്കില്‍ മാത്രമേ യാദവകുലത്തെ മറിച്ചിടാന്‍ മായാവതിക്ക് കഴിയൂ. ഇതിനുപുറമെ സവര്‍ണരുടെ സ്വാധീനതയും ബി.എസ്.പിക്കുണ്ടായാല്‍ മാത്രമേ കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോകൂ.
ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ലെങ്കില്‍ ബി.എസ്.പിയുടെ രാഷ്ട്രീയ ഭാവിയും വലിയപ്രതിസന്ധിയിലാകും. ഇക്കാര്യം തിരിച്ചറിയാവുന്നതുകൊണ്ട് അതിശക്തമായ ചുവടുനീക്കമാണ് മായാവതി നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഈ ലക്ഷ്യം വച്ച് പാര്‍ട്ടിയുടെ അടിത്തറമുതല്‍ മുകള്‍തട്ടുവരെ ചലനാത്മകമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്നു.  കൂടാതെ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനും ബി.ജെ.പിക്കും ലഭിക്കുന്ന മാധ്യമ പിന്തുണയൊന്നും മായാവതിക്ക് ലഭിച്ചിട്ടില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റുണ്ടായിരുന്നില്ലെങ്കിലും 33 മണ്ഡലങ്ങളില്‍ ബി.എസ്.പി രണ്ടാം സ്ഥാനത്തായിരുന്നു. ഈ ആത്മവിശ്വാസം കൈമുതലാക്കിയാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പിന്നാക്ക-ന്യൂനപക്ഷ വോട്ടുകളില്‍ ലക്ഷ്യം വച്ചാണ് അവര്‍ കഠിനാധ്വാനം ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാന്‍ 403 സീറ്റുകളില്‍ 100 സീറ്റുകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയിട്ടുണ്ട്. മറ്റുപാര്‍ട്ടികളിലെ വിമതരെ ചാക്കിട്ട് പിടിച്ചും അവര്‍ സ്വാധീനത ശക്തിപ്പെടുത്താന്‍ നീക്കം നടത്തിയിട്ടുണ്ട്. മുഖ്താര്‍ അന്‍സാരിയുടെ കൗമി ഏകതാദള്‍, ബി.എസ്.പിയില്‍ ലയിച്ചതും സാധ്യതകളറിഞ്ഞുള്ള കരുനീക്കമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ക്രിക്കറ്റ് ആവേശം; ലോക ചാമ്പ്യന്മാരെ വരവേൽക്കാൻ ഒരുങ്ങി കേരളം

Cricket
  •  12 minutes ago
No Image

ബസ് ലോക്ക് ചെയ്ത് ഡ്രൈവർ ഇറങ്ങിപ്പോയി; സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി

oman
  •  15 minutes ago
No Image

'പത്ത് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, 3000 വര്‍ഷങ്ങള്‍ക്ക് ശേഷം ഗസ്സയില്‍ സമാധാനം, അമേരിക്കയെ ശക്തിപ്പെടുത്തി' അവകാശ വാദങ്ങള്‍ നിരത്തി ട്രംപ്

International
  •  29 minutes ago
No Image

പൊതുസ്ഥലങ്ങളിലെ വ്യാജ ക്യുആർ കോഡുകൾ; ജാഗ്രതാ നിർദ്ദേശവുമായി അബൂദബി പൊലിസ്

uae
  •  30 minutes ago
No Image

'അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നു'; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടി വൈകുന്നതില്‍ വിമര്‍ശനവുമായി ഡബ്ല്യൂ.സി.സി

Kerala
  •  an hour ago
No Image

രൂപയുടെ വീഴ്ച തടയാൻ ആർബിഐ; പ്രവാസികൾ നാട്ടിലേക്ക് പണമയക്കാൻ കാത്തിരിക്കണോ?

uae
  •  an hour ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം

Cricket
  •  an hour ago
No Image

വെള്ളം കോരുന്നതിനിടെ അമ്മയുടെ കൈയില്‍നിന്ന് കിണറ്റിലേക്ക് വീണ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

യുഎഇയിൽ ജനനനിരക്ക് കുത്തനെ താഴേക്ക്; വില്ലനാകുന്നത് ജീവിതച്ചെലവും ജോലിഭാരവുമെന്ന് റിപ്പോർട്ട്

uae
  •  an hour ago
No Image

എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; അടിയന്തര ലാന്‍ഡിങ്,  യാത്രക്കാര്‍ സുരക്ഷിതര്‍

Kerala
  •  an hour ago