HOME
DETAILS

കോണ്‍ഗ്രസിന് ജനങ്ങള്‍ റീത്ത് വെക്കുമെന്ന് വീണാ ജോര്‍ജ്; റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടില്‍ കയറുന്നതും ഞങ്ങളുടെ രീതിയല്ലെന്ന് വി.ഡി സതീശന്‍

  
February 21, 2026 | 6:57 AM

veena-george-vd-satheesan-war-of-words-wreath-protest-youth-congress

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ കുത്തകകളെ സഹായിക്കുന്ന നിലപാടാണിത്. സര്‍ക്കാര്‍ ആശുപത്രികള്‍ തകര്‍ച്ചയിലാണെന്ന് വരുത്താനുള്ള ശ്രമമാണിതെന്നും കോണ്‍ഗ്രസിന് തെരഞ്ഞെടപ്പ് പരാജയ ഭീതിയാണെന്നും മന്ത്രി ആരോപിച്ചു. കോണ്‍ഗ്രസിന് യൂത്ത് കോണ്‍ഗ്രസിനും ജനം റീത്ത് വെക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

ചികിത്സാ പിഴവില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ നടപടി കൈക്കൊള്ളുമെന്നും ആരെയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. 

അതേസമയം, മന്ത്രി വീണാ ജോര്‍ജിനെതിരെ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ സമരരീതിയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടില്‍ കയറിയുള്ള സമരവും തങ്ങളുടെ രീതിയല്ലെന്ന് സതീശന്‍ പറഞ്ഞു. മന്ത്രിമാരുടെ വീട്ടില്‍ കൊണ്ടുപോയി റീത്ത് വയ്ക്കാന്‍ പറയുന്നതല്ല തന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ വീട്ടിലേക്ക് ആളുകളെ വിട്ട് തല്ലിത്തകര്‍ത്തത് മന്ത്രിമാര്‍ പറഞ്ഞിട്ടാണോയെന്ന മറു ചോദ്യവും വി.ഡി സതീശന്‍ ഉന്നയിച്ചു. പറവൂരിലെ എന്റെ സ്വകാര്യവസതിയില്‍ വീട്ടില്‍ നിവേദനം നല്‍കിയവരെ തല്ലിയിട്ട് പോലും കേസ് എടുത്തിട്ടില്ല. അന്ന് ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം, വീടിനകത്ത് ഉണ്ടായിരുന്നവര്‍ക്കെതിരെയും നിവേദനം നല്‍കാന്‍ വന്നവര്‍ക്കെതിരെയുമാണ് അന്ന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഇന്ന് രാവിലെ ഏഴ് മണിയോടെ മന്ത്രി വസതിയില്‍ നിന്നു പുറപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഏഴരയോടെ മുദ്രാവാക്യം വിളികളുമായി ഇരച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീടിന് മുന്നില്‍ റീത്ത് വച്ചു.

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും കൈയേറ്റവുമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പ്രദേശത്ത് വലിയ തോതിലുള്ള കൈയാങ്കളിയാണ് നടന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രവര്‍ത്തകരെ പൊലിസ് സ്ഥലത്തുനിന്നു നീക്കിയത്.

 

A fresh political confrontation erupted in Kerala after Health Minister Veena George alleged that her residence was attacked at the instigation of Opposition Leader V. D. Satheesan. Responding to the allegations, VD Satheesan distanced himself from the Youth Congress protest, stating that wreath-laying demonstrations or entering ministers’ homes are not part of their protest culture.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  12 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  12 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  12 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  12 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  12 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  12 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  12 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  12 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  12 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  12 days ago