രാഷ്ട്രീയപാര്‍ട്ടികളുടെ ലക്ഷ്മണരേഖ കടക്കാന്‍ ദലിതര്‍ക്കു കഴിയുന്നില്ല: പി. രാമഭദ്രന്
തിരുവനന്തപുരം: അധികാര സ്ഥാനങ്ങള്‍ക്കു മുമ്പില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വരച്ചിരിക്കുന്ന ലക്ഷ്മണരേഖ കടക്കാന്‍ ഇപ്പോഴും കേരളത്തിലെ ദലിതര്‍ക്കു കഴിയുന്നില്ലെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് പ്രസ്താവനയില്‍ പറഞ്ഞു. കേരളം പല കാര്യങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെങ്കിലും രാഷ്ട്രീയാധികാരം ദലിതര്‍ക്കു ലഭ്യമാക്കുന്നതില്‍ പിന്നിലാണ്. രാഷ്ട്രീയപാര്‍ട്ടികളെ ഗ്രസിച്ചിരിക്കുന്ന ജാതിബോധമാണ് ഇതിനു കാരണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും താക്കോല്‍ സ്ഥാനങ്ങളിലും നയരൂപീകരണ സമിതികളിലും ദലിതരില്ല. പാര്‍ട്ടി സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കുമ്പോഴും മന്ത്രിസഭ രൂപീകരിക്കുമ്പോഴും ദലിതര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാറില്ല. ഈ വസ്തുതകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നവരെ ദലിത് വിരുദ്ധരായ നേതാക്കള്‍ കുതന്ത്രങ്ങളിലൂടെ ഉന്മൂലനം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."