മൂല്യമുള്ള കലകള്‍ സംരക്ഷിക്കപ്പെടണം: ശാഹിദ് തിരുവള്ളൂര്‍
വെങ്ങപ്പള്ളി: കാലിക പ്രാധാന്യമുള്ള കലകള്‍ സംരക്ഷിക്കപ്പെടണമെന്നും കലകള്‍ സാമൂഹ്യ നവോത്ഥാനത്തില്‍ ചെലുത്തിയ പങ്ക് ചെറുതല്ലെന്നും സിവില്‍ സര്‍വിസ് ജേതാവ് ശാഹിദ് ഹസനി തിരിവള്ളൂര്. ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിച്ച 'കല്യ കലോത്സവം 2019'ന്റെ സമാപന വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കല കടലോളം' എന്ന ശീര്‍ഷകത്തില്‍ ജനുവരി 1,2,3 തിയതികളിലാണ് കലോത്സവം സംഘടിപ്പിക്കപ്പെട്ടത്. നാല് ഭാഷകളാല്‍ 200ഓളം വിദ്യാര്‍ഥികള്‍ 140ഓളം ഇനങ്ങളിലാണ് മാറ്റുരച്ചത്. നാല് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ യഥാക്രമം കിഴക്കന്‍ പട, വടക്കന്‍ പട, പടിഞ്ഞാറന്‍ പട, എന്നീ ടീമുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഊല, ആലിയ, ഉല്യ വിഭാഗങ്ങളിലെ കലാപ്രതിഭാ പട്ടം യഥാക്രമം അമീന്.സി, സ്വഫിയുല്ല മൊറയൂര്‍, ശഫീഖ് പിണങ്ങോട് എന്നിവരും സര്‍ഗ പ്രതിഭാ പട്ടം ആഷിഖ് കുഞ്ഞോം, മുഹമ്മദ് റാഫി കാവുംമന്ദം, ആഷിഖ് മടക്കിമല എന്നിവരും കരസ്ഥമാക്കി. ശിഹാബുദ്ധീന്‍ തങ്ങള്‍ വാഫി സമാപന വേദിയില്‍ അധ്യക്ഷനായി. ഇബ്രാഹിം ഫൈസി പേരാല്‍, ജഅ്ഫര്‍ ഹൈത്തമി, ഹാമിദ് റഹ്മാനി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുഹമ്മദ് കുട്ടി ഹൈത്തമി, മുഹമ്മദലി വാഫി, ഉനൈസലി വാഫി, നുഅ്മാന് ഹുദവി, നൗഫല്‍ വാഫി, കുഞ്ഞി മുഹമ്മദ് ദാരിമി, അബ്ദു റഹ്മാന് വാഫി പങ്കെടുത്തു. ഫെസ്റ്റ് കണ്‍വീനര്‍ ഫായിസ് അമ്പലവയല്‍ സ്വാഗതവും ചെയര്മാന് ആബിദ് ചീയമ്പം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."