ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം
തൃശൂര്‍: ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ ഇന്നലെ ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ ഭാഗികമായിരുന്നു.
ജില്ലയിലെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും സ്വകാര്യ ബസുകളൊഴികെ വാഹനഗതാഗതം സുഗമമായിരുന്നു. അതേസമയം, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിദ്യഭ്യാസ സ്ഥാപനങ്ങളെയും ഹര്‍ത്താല്‍ ബാധിച്ചു. ഓഫിസുകളില്‍ ഹാജര്‍ നില ഉയര്‍ന്നതോതില്‍ ഉണ്ടായെങ്കിലുംകടകമ്പോളങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച ആര്‍എസ്എസും സംഘപരിവാറും കോണ്‍ഗ്രസും അനുവദിച്ചിരുന്നില്ല.സ്വകാര്യ വാഹനങ്ങളെയും ഇരുചക്ര-മുചക്രവാഹന യാത്രക്കാരെയും റോഡുകളില്‍ ഡിവൈഡറുകള്‍ നിരത്തി പൊലിസ് വഴിയില്‍ തടഞ്ഞു. സ്വരാജ് റൗണ്ടിലേക്കുള്ള പ്രധാന കവാടങ്ങളെല്ലാം രാവിലെ പൊലിസ് കൊട്ടിയടച്ചു. യാത്രക്കാരെ ചീത്തവിളിച്ച് തിരിച്ചയച്ച സംഭവങ്ങളും തൃശൂര്‍ നഗരത്തിലുണ്ടായി.
ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ സംഘ്പരിവാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയതാണെന്ന് ആരോപണം . സംഘപരിവാര്‍, കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലെ ഒരു വിഭാഗം ഹര്‍ത്താല്‍ നടത്തിയതെങ്കിലും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ നിരത്തിലിറങ്ങിയത് സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്. ശിവാരാത്രിയുടെ ഒരു ദിവസം മുമ്പ് നടത്തിയ ഹര്‍ത്താല്‍ ശിവരാത്രി ഒരുക്കല്‍ ദിനത്തെ ബാധിച്ചു. ജില്ലയിലെ ചെറുതും വലുതുമായ ശിവക്ഷേത്രങ്ങളെയും നാളത്തെ ബലിതര്‍പ്പണത്തിന് ഒരുക്കങ്ങള്‍ നടത്തുന്നവരെയുമാണ് സംഘപരിവാര്‍ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചത്. ജില്ലയിലൊരിടത്തും സ്വകാര്യ ബസുകളെ സര്‍വ്വീസ് നടത്താന്‍ അനുവദിച്ചില്ല.
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തെ ഇല്ലാതാക്കാനുള്ള അധികൃതരുടെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ വടക്കാഞ്ചേരിയില്‍ പൂര്‍ണ്ണം. ജനജീവിതം സ്തംഭിച്ചു.കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നപ്പോള്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ഗവണ്‍മെന്റ് ഓഫീസുകളും, വിദ്യാലയങ്ങളും പ്രവര്‍ത്തിക്കാനായില്ല.ഇന്നലെ കാലത്ത് മുതല്‍ വടക്കാഞ്ചേരി നഗര ഹൃദയം പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു. വനിതകളടക്കം നൂറ് കണക്കിന് പേര്‍ പ്രതിഷേധ പരിപാടിയില്‍ കണ്ണികളായി.ഓട്ടുപാറയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് നടന്ന പ്രതിഷേധ പ്രകടനം ജനസാഗരമായി മാറി. ജില്ലാ ഭരണകൂടത്തിനും, പൊലിസിനുമെതിരെയായിരുന്നു മു ദ്രാ വാക്യങ്ങള്‍.
പ്രകടനത്തിനിടയില്‍ പൂരം അഖിലേന്ത്യാ പ്രദര്‍ശനത്തിന്റെ കമാനത്തിലെ ഫ്‌ലക്‌സ് ഏതാനും പേര്‍ ചേര്‍ന്ന് നശിപ്പിച്ചു.ഇതിന്റെ ചിത്ര മെടുക്കാന്‍ ശ്രമിച്ച പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരായ സിജോ,മനോജ് എന്നിവര്‍ക്കെതിരെ കയ്യേറ്റമുണ്ടായി സിജോയുടെ ക്യാമറയ്ക്ക് കേട്ട് പാടുകള്‍ സംഭവിച്ചു.പൊലിസ് സ്റ്റേഷന് സമീപത്ത് വെച്ച് കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ കല്ലേറുണ്ടായി.ബസിന്റെ പുറക് വശത്തെ ചില്ല് തകര്‍ന്നു.വടക്കാഞ്ചേരി പൊലിസ് കേസെടുത്തു. ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.പ്രസ് ക്ലബ്ബില്‍ നടന്ന യോഗത്തില്‍ പ്രസി ഡന്റ് ശശികുമാര്‍ കൊടയ്ക്കാടത്ത് അധ്യക്ഷനായി.
എരുമപ്പെട്ടി: ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എരുമപ്പെട്ടി മേഖലയില്‍ പൂര്‍ണ്ണം. സര്‍ക്കാര്‍ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല.ചില സ്വകാര്യ വാഹനങ്ങള്‍ ഓട്ടം നടത്തുന്ന തൊഴിച്ച് ബസ് ,ഓട്ടോ, ടാക്‌സി എന്നിവ നിരത്തിലിറങ്ങിയില്ല.
കൊടുങ്ങല്ലൂര്‍: ഉത്സവങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് കൊടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി
മണ്ഡലം പ്രസിഡന്റ് ഇ.എസ്.സാബു ,വേണു വെണ്ണറ ,കെ പി.സുനില്‍കുമാര്‍ ,സുരേഷ് കുമാര്‍എന്നിവര്‍ നേതൃത്വം നല്‍കി
മാള: മാള ടൗണിലും മറ്റു പ്രധാന ജംഗ്ഷനുകളിലും ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ കുറേയേറെ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. മാള കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും രാവിലെ എല്ലാ സര്‍വ്വീസുകളും അയച്ചുവെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ അയച്ചവയില്‍ പലതും നിര്‍ത്തലാക്കി. രാവിലെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഓടിയിരുന്നതിനാല്‍ ഉച്ചക്ക് ശേഷം പലയിടങ്ങളിലേക്കായി ഇറങ്ങിയവര്‍ക്ക് മണിക്കൂറുകളോളം ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കേണ്ടി വന്നു. സ്വകാര്യ വാഹനങ്ങള്‍ തടസ്സങ്ങളില്ലാതെ ഓടിയിരുന്നു. ചായക്കടകളും മറ്റും അടഞ്ഞു കിടന്നത് ജനങ്ങളെ വലച്ചു.
ജില്ലാ ഹര്‍ത്താലിനോടനുബന്ധിച്ച് ചാലക്കുടിയില്‍ ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ മാര്‍ച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി യു.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ഹരിനാരായണന്‍, കെ രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ ഗുണശേഖരന്‍, അമ്പാടി ഉണ്ണികൃഷ്ണന്‍, ടി.കെ ജയന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."