സഹായിക്കാനെന്ന വ്യാജേന എ.ടി.എം കൗണ്ടറില്‍ കയറി പണം തട്ടിയതായി പരാതി
പള്ളിക്കല്‍: എ.ടി.എം കൗണ്ടറില്‍ സഹായിക്കാനെന്ന വ്യാജേന കൂടെ കയറിയയാള്‍ പണം തട്ടിയെടുത്തതായി പരാതി. പള്ളിക്കല്‍ കോഴിപ്പുറത്ത് താമസിക്കുന്ന ഇതര സംസ്ഥാനക്കാരനായ മാട്ടുമ്മല്‍ വീട്ടില്‍ മുഹമ്മദ് ജസീലാണ് തട്ടിപ്പിനിരയായത്. പള്ളിക്കല്‍ ബസാറിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍ ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം.
എ.ടി.എം കൗണ്ടറില്‍ കയറിയ ജസീലിന് കൗണ്ടറില്‍ നിന്നും പണം കിട്ടാതെ വന്നപ്പോള്‍ സഹായിക്കാനെന്ന വ്യാജേന പിന്നാലെ കൗണ്ടറിലേക്ക് കയറിയ രണ്ടുപേര്‍ കാര്‍ഡ് ഇട്ട ശേഷം രഹസ്യ നമ്പര്‍ അടിക്കാന്‍ പറയുകയും ഉടനെ തന്നെ കൗണ്ടറില്‍ പണം ഇല്ലായെന്ന് പറഞ്ഞ് ജസീലിനെ പുറത്തേക്ക് പറഞ്ഞയക്കുകയുമായിരുന്നു.
പിന്നീട് ജസീല്‍ കാക്കഞ്ചേരിയിലെ എ.ടി.എം കൗണ്ടറില്‍ പോയി നോക്കിയപ്പോഴാണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി അറിയുന്നത്. വീട്ടിലെത്തി മൊബൈല്‍ പരിശോധിച്ചപ്പോള്‍ പള്ളിക്കല്‍ ബസാറില്‍ നിന്നു 10,000 രൂപ പിന്‍വലിച്ചതായി മൊബൈലില്‍ മെസേജ് വന്നതായും യുവാവ് പറഞ്ഞു. ജസീല്‍ തേഞ്ഞിപ്പലം പൊലിസില്‍ പരാതി നല്കി. കേസെടുത്ത് അന്വേഷണമാരംഭിച്ചതായി എസ്.ഐ എം. അഭിലാഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."