സാഖി പദ്ധതി പഞ്ചായത്ത് പ്രസിഡന്റുമാര്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു
ചെറുവത്തൂര്‍: പി.കരുണാകരന്‍ കേന്ദ്ര സര്‍ക്കാരിന് നോമിനേറ്റ് ചെയ്ത സാഖി ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ കേന്ദ്ര ഗ്രാമവികസന മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. കിനാനൂര്‍ - കരിന്തളം, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് കൂടിക്കാവ്ച്ച നടത്തിയത്. പി.കരുണാകരന്‍ എം.പിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച.
ഗ്രാമവികസന വകുപ്പ് മന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിധുബാലയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയും കൂടിക്കാഴ്ച്ച നടത്തിയത്.
കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് ടോമറുമായി പി. കരുണാകരന്‍ എം.പിയുടെയും മന്ത്രിയുടെ അഡീഷനല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍, ഡയറക്ടര്‍ മിസിസ് റൂഫ് അഫ്താര്‍ കൗര്‍ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച.
പഞ്ചായത്തുകള്‍ക്കകത്തുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുപ്രസിഡന്റുമാരും കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി.
കിനാനൂര്‍-കരിന്തളത്തെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് അവര്‍ക്കുള്ള വീട് നിര്‍മാണം, സാംസ്‌ക്കാരിക നിലയം, പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്ലാത്തടം-കാരാട്ട് റോഡ്, അണ്ടോള്‍ പൂരക്കടവ് റോഡ് പാലം എന്നീ നിവേദനങ്ങള്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. കിനാനൂര്‍ കരിന്തളത്ത് അനുവദിച്ച യോഗ ആന്റ് നാച്ചുറോപ്പതിയുടെ ഉദ്ഘാടനം നടത്തുന്നതിനുള്ള തീരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി ആരോഗ്യമന്ത്രി ജെ.പി നന്ദ. ആയുഷ് മന്ത്രി പ്രസാദ് യെസ്സോ നായ്ക്ക് എന്നിവരെയും സന്ദര്‍ശിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പി.എം.ജി.എസ് .വൈ റോഡിന് ഫണ്ട് അനുവദിക്കല്‍, സ്റ്റേഡിയം, ഓര്‍ഗാനിക് ഫാമിങ് പ്രോഗ്രാം എന്നീ നിവേദനങ്ങളും സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."