ബദിയഡുക്കയില്‍ സി.പി.എം ഓഫിസ് തകര്‍ത്തു
ബദിയഡുക്ക: ബദിയഡുക്കയില്‍ സി.പി.എം ഓഫിസിന് നേരെ അക്രമണം. ഫര്‍ണ്ണിച്ചറുകളും ടെലിവിഷനും എറിഞ്ഞു തകര്‍ത്തു.
ബദിയഡുക്ക നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം ഓഫിസിന് നേരെയാണ് അക്രമണമുണ്ടായത്. ഓഫിസിന്റെ വരാന്തയിലുണ്ടായിരുന്ന ഫൈബര്‍ കസേരകളും മേശകളും തകര്‍ത്തു. വരാന്തയിലുണ്ടായിരുന്ന ടെലിവിഷന്റെ ഓഫിസിന്റെ സണ്‍ഷേഡില്‍ എറിഞ്ഞു തകര്‍ത്തു.
കൊടിമരം, തോരണങ്ങള്‍, രക്തസാക്ഷി സ്തൂപം എന്നിവയും നശിപ്പിച്ച നിലയിലാണുള്ളത്.
പുലര്‍ച്ചെ ഒരു മണിക്ക് ശേഷം അക്രമം നടന്നതാകമെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.
സമാനമായ രീതിയില്‍ ഒരു വര്‍ഷം മുന്‍പും ഇതേ ഓഫിസിന് നേരെ അക്രമണം ഉണ്ടായിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സി.പി.എം ബദിയഡുക്ക ലോക്കല്‍ സെക്രട്ടറി കെ. ജഗനാഥ ഷെട്ടിയുടെ പരാതിയില്‍ ബദിയഡുക്ക പൊലിസ് കേസെടുത്തു. സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."