HOME
DETAILS

റബര്‍ ഉണങ്ങി നശിക്കല്‍; വിദേശ കീടത്തിന്റെ അക്രമത്തിലെന്ന് കണ്ടെത്തല്‍

  
backup
January 09 2019 | 04:01 AM

%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%a8%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

സന്തോഷ് കോയിറ്റി

ഇരിട്ടി: റബര്‍ മരങ്ങള്‍ ഉണങ്ങി നശിക്കുന്നതായി കണ്ടെത്തിയ പ്രതിഭാസത്തിനു പിന്നില്‍ വിദേശ കീടമാണെന്നു കണ്ടെത്തി. അംബ്രോസിയ വണ്ടുകളുടെ വിഭാഗത്തില്‍പ്പെടുന്ന യുപ്ലാറ്റിപ്പസ് പാരലേല്ലസ് കീടമാണിത്. കേടുവന്ന തോട്ടങ്ങള്‍ സന്ദര്‍ശിച്ച ശേഷം തൃശൂര്‍ വെള്ളായണി കാര്‍ഷിക സര്‍വകലാശാല അസി. പ്രൊഫസര്‍ കൂടിയായ എന്‍ഡമോളജിസ്റ്റ് ഡോ. കെ.ഡി പ്രതാപനാണ് ഇക്കാര്യം വെളിപ്പെടുത്തിയുള്ള പഠന റിപ്പോര്‍ട്ട് സര്‍വകലാശാല മേധാവികള്‍ മുഖേന സര്‍ക്കാരിലേക്കു സമര്‍പ്പിച്ചത്.
ഈ കീടം എണ്‍പതിലേറെ ഇനത്തില്‍പ്പെട്ട മരങ്ങളെ നശിപ്പിക്കും. തെക്കേ അമേരിക്കയില്‍ നിന്നു നമ്മുടെ നാട്ടിലെത്തിയതായാണ് നിഗമനം. അപകടകാരിയായ ഈ കീടം ചൈന ഉള്‍പ്പെടെ മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും എത്തിക്കഴിഞ്ഞു. ബ്രസീലിലും റബര്‍ കൃഷിയെ വ്യാപകമായി നശിപ്പിച്ചു.  തായ്‌ലന്‍ഡില്‍ വേങ്ങ വര്‍ഗത്തില്‍പ്പെട്ട മരങ്ങള്‍ കൂട്ടത്തോടെ ഈ കീടത്തിന്റെ ആക്രമണം കാരണം സമീപ കാലത്ത് നശിച്ചിരുന്നു. യൂപ്ലാറ്റിപ്പസ് വണ്ടുകള്‍ മരങ്ങളെ ഉണക്കി നശിപ്പിക്കുന്ന ഫ്യൂസേറിയം എന്ന കുമിളിന്റെ വാഹകര്‍ കൂടിയാണെന്നതും കീട ബാധയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.  സാധാരണ അംബ്രോസിയ വണ്ടുകള്‍ ആരോഗ്യം ക്ഷയിച്ചതോ വെട്ടിയിട്ടതോ ആയ വൃക്ഷങ്ങളെയാണ് ആക്രമിക്കുന്നത്. എന്നാല്‍ യൂപ്ലാറ്റിപ്പസ് വണ്ടുകള്‍ ആരോഗ്യമുള്ള മരങ്ങളെയും നശിപ്പിക്കും. തടിക്കുള്ളിലേക്കു വണ്ടുകള്‍ കൂട്ടത്തോടെ തുരന്നുകയറി മുട്ടയിട്ട് പെരുകുകയാണു ചെയ്യുന്നത്. തായ്ത്തടി തുരന്ന് വൃക്ഷത്തിന്റെ മധ്യഭാഗം വരെ എത്തുന്ന ഇവയുടെ മാളങ്ങളില്‍ വളരുന്ന പ്രത്യേകതരം കുമിളാണ് ഇവയുടെ പുഴുക്കളുടെ ഭക്ഷണം. രണ്ടു മില്ലീമീറ്ററോളം മാത്രം വ്യാസത്തില്‍ തടിക്കുള്ളിലാകമാനമുള്ള ഇവയുടെ മാളങ്ങളില്‍ വണ്ടുകളെ കൂടാതെ മുട്ട, പുഴു, സമാധി എന്നിവയും ഉണ്ടാവും. കീടത്തിന്റെ ആക്രമണം കാരണം മരത്തിലുണ്ടാകുന്ന ചെറുദ്വാരത്തിലൂടെ മരപ്പൊടി പുറത്തേക്കു വരുന്നതാണ് ആദ്യലക്ഷണം. തുടര്‍ന്നു 34 മാസത്തിനകം ഇല കൊഴിയുകയും മരംവാടി ഉണങ്ങി പോവുകയും ചെയ്യും.
വെട്ടുപട്ടയുടെ ഉയരത്തില്‍ ആക്രമണം ആരംഭിക്കുന്ന വണ്ട് പിന്നീടു തായ്ത്തടിയില്‍ ആകമാനം വ്യാപിക്കുന്നു. ടാപ്പ് ചെയ്യുന്ന മരങ്ങളിലാണു കീട ബാധയുണ്ടാകാനുള്ള സാധ്യത കൂടുതല്‍. കണ്ണൂരിലെ മലയോര മേഖലയില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്. ഇവിടെ അഞ്ചില്‍ ഒരു മരം പൂര്‍ണമായി നശിക്കുകയോ നശിച്ചുകൊണ്ടിരിക്കുകയോ ആണ്. ഇതേ കീടം കോഴിക്കോട് കാവിലുംപാറ പഞ്ചായത്തില്‍ മഹാഗണിയിലും വെട്ടിയിട്ട പ്ലാവിലും കാണപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ കമുകുതോട്ടത്തിലും കണ്ടെത്തി.
2012ല്‍ ഇന്ത്യയില്‍ ആദ്യമായി ഗോവയില്‍ കശുമാവിന്‍ തോട്ടത്തിലാണ് ഇവയെ ആദ്യം കണ്ടെത്തുന്നത്. ഇന്ത്യയില്‍ റബറിനെ ബാധിക്കുന്നത് ആദ്യമായാണ്. സമീപകാലത്തെ കനത്ത മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച അനുകൂല സാഹചര്യം കീടത്തിന്റെ വന്‍തോതിലുള്ള വംശവര്‍ധനവിന് വഴിയൊരുക്കിയതാവാനും സാധ്യത ഉണ്ട്.  തടിക്കുള്ളില്‍ വണ്ടുകള്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ കീടനാശിനി പ്രയോഗം ഫലപ്രദമാവുകയില്ല.
ഫലപ്രദമായ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇനിയും വികസിപ്പിച്ചെടുത്തിട്ടില്ലെന്നത് ഇന്ത്യയിലെ റബര്‍കൃഷിക്ക് ഉയര്‍ത്തുന്ന ഭീഷണി ഗൗരവമേറിയതാണെന്നു പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അയ്യന്‍കുന്ന് മുടയിരഞ്ഞിയില്‍ റബര്‍ മരങ്ങള്‍ ഉണങ്ങിപ്പോകുന്നതില്‍ നിരീക്ഷണം നടത്തിയ ജോര്‍ജ് കിളിയന്തറ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് എന്‍ഡമോളജിസ്റ്റ് സ്ഥലത്തെത്തി പഠനം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 months ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago