HOME
DETAILS

കിം ജോങ് നാമിനെ കൊല്ലാന്‍ ഉപയോഗിച്ചത് രാസവസ്തുവെന്ന് മലേഷ്യ

  
backup
February 24 2017 | 03:02 AM

%e0%b4%95%e0%b4%bf%e0%b4%82-%e0%b4%9c%e0%b5%8b%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d

സിയോള്‍: ഉത്തരകൊറിയന്‍ എകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ മരണത്തിന് കാരണമായത് രാസാവസ്തുവെന്ന് മലേഷ്യന്‍ പൊലിസ്. ഞെരമ്പുകളെ ബാധിക്കുന്ന ഇത് യുദ്ധത്തിനായുള്ള രാസായുധ നിര്‍മാണത്തില്‍ വരെ ഉപയോഗിക്കുന്നതാണെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. വി.എക്‌സ് നെര്‍വ് ഏജന്റ് എന്ന രാസവസ്തുവാണ് ഇതെന്ന് മലേഷ്യയ്‌ലെ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഒഫ് പൊലിസ് പറഞ്ഞു.
ശക്തമായ നാശത്തിനിടയാക്കുന്ന രാസവസ്തുവായാണ് വി.എക്‌സ് നെര്‍വ് ഏജന്റിനെ യു.എന്‍ കണക്കാക്കുന്നത്.
നാഡികളുമായി ബന്ധപ്പെട്ട വി.എക്‌സ് എജന്റ് ത്വക്കിലൂടെയാണ്ശരീരത്തിലെത്തുന്നത്. ഇതിന്റെ സാന്നിധ്യം ശരീരത്തിന് കടുത്ത അസ്വസ്ഥതകള്‍ക്ക് കാരണമാവും. ശരീരത്തിലെത്തിയ രാസവസ്തുവിന്റെ തോതനുസരിച്ച് നിമിഷങ്ങള്‍ക്കകം തന്നെ മരണം സംഭവിക്കാം.
നാമിന്റെ മുഖത്ത് ഈ രാസവസ്തുവാകാം സ്‌പ്രേ ചെയ്തതെന്നാണ് പൊലിസ് നിഗമനം. തങ്ങളുടെ ശരീരത്തില്‍ ഇത് ബാധിക്കാതിരിക്കാന്‍ യുവതികള്‍ കയ്യുറ ധരിച്ചിട്ടുണ്ടാവാമെന്നും
പൊലിസ് വിലയിരുത്തുന്നു.
ഫെബ്രുവരി 13നാണ് നാം ആക്രമണത്തിനിരയായത്. തന്നെ സമീപിച്ച് സ്ത്രീകള്‍ തന്റെ മുഖത്ത് രാസവസ്തു സ്‌പ്രേ ചെയ്തതായി മരണത്തിന് മുമ്പ് കിം ജോങ് നാം പറഞ്ഞിരുന്നു. നാമിനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലും രാസായുധം സ്‌പ്രേ ചെയ്യുന്നതിന്റെ തളിവുകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago