ഇനി എല്‍.ടി.ഇ-യു 4ജി യുഗം
2ജിക്കും 3ജിക്കും 4ജിക്കും ശേഷം ഇതാ എല്‍.ടി.ഇ-യു 4ജിയും. 4ജി എന്ന അതിവേഗ ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ പുതിയ രൂപമാണ് എല്‍.ടി.ഇ-യു 4ജി. നിലവില്‍ ഇന്ത്യയില്‍ 4ജി എല്‍.ടി.ഇ സര്‍വീസ് ആണ് ലഭ്യമായിക്കൊണ്ടിരിക്കുന്ന ഏറ്റവും നൂതന സാങ്കേതികവിദ്യ.
200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ സെക്കന്‍ഡില്‍ 100 എം.ബി വരെ ഡൗണ്‍ലോഡിംഗ് സ്പീഡും 50 എം.ബി വരെ അപ്‌ലോഡിംഗ് സ്പീഡുംഅല്ലാത്ത അവസ്ഥയില്‍ സെക്കന്റില്‍ ഒരു ജി.ബി വരെയുമാണ് എല്‍.ടി.ഇ വാഗ്ദാനം ചെയ്യുന്നത്. ഒന്നിലധികം പേര്‍ക്ക് കളിക്കാവുന്ന ഗെയിം, തടസ്സമില്ലാത്ത ലൈവ് വീഡിയോ എന്നിവ എല്‍.ടി.ഇ സമ്മാനിക്കുന്നു.
4 ജി ഇന്റര്‍നെറ്റ്, പ്രോട്ടോക്കോള്‍ അധിഷ്ഠിതമായ കോളിങ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നു. എന്നാല്‍ എല്‍.ടി.ഇ ആകട്ടെ സേവനങ്ങളുടെ വേഗതയിലാണ് ശ്രദ്ധിക്കുന്നത്. ഇതാണ് 4 ജിയും 4 ജി എല്‍.ടി.ഇ-യുവും തമ്മിലുള്ള പ്രധാന വ്യത്യാസം.
ഇന്ത്യയില്‍ റിലയന്‍സ് ജിയോ, എയര്‍ടല്‍, ഐഡിയ, വോഡഫോണ്‍ എന്നീ സേവന ദാതാക്കളാണ് പലയിടത്തും പരിമിതമെങ്കിലും 4ജി എല്‍.ടി.ഇ സര്‍വിസ് നല്‍കിക്കൊണ്ടിരിക്കുന്നത്.
എല്‍.ടി.ഇ സര്‍വീസിലൂടെ 2ജി, 3ജി, 4ജി എന്നീ സേവനങ്ങള്‍ ഏകോപിപ്പിച്ച് ഒറ്റ ഉപകരണത്തില്‍ ലഭ്യമാക്കുകയാണ് എല്‍.ടി.ഇ ചെയ്യുന്നത്. അതുകൊണ്ട് നിലവിലുള്ള സംവിധാനങ്ങളെ പൂര്‍ണമായി ഇല്ലാതാക്കേണ്ടിവരുന്നില്ല. അതിവേഗത്തില്‍ മൊബൈല്‍ വെബ്, ബഫറിങ്ങില്ലാതെ ഹൈ ഡെഫനിഷന്‍ മൊബൈല്‍ ടി.വി, ത്രീ ഡി ടെലിവിഷന്‍, വീഡിയോ കോണ്‍ഫറന്‍സിങ് എന്നിവ എല്‍.ടി.ഇയില്‍ സുഗമമായി സാധ്യമാകും.
സ്വതന്ത്ര മൊബൈല്‍ വേദി (പ്‌ളാറ്റ്‌ഫോം) ആയതിനാല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികളെ ആശ്രയിക്കാതെ ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള സോഫ്റ്റ്‌വെയര്‍ വികസന ഭീമന്മാര്‍ക്കും ഉപഭോക്തൃസേവനങ്ങള്‍ നല്‍കാന്‍ കഴിയും.
നിലവിലുള്ള എല്‍.ടി.ഇ യുടെ കുറച്ചുകൂടി വികസിതമായ രൂപമാണ് എല്‍.ടി.ഇ.യുവിലൂടെ ലഭ്യമാകുക.
അതായത് വൈഫൈ റൂട്ടറുകളില്‍ നിന്നും മൊബൈലിലേക്ക് കിട്ടുന്ന അതേ ഫ്രീക്വന്‍സിയില്‍ ടവറുകളില്‍ നിന്നും മൊബൈലിലേക്ക് നെറ്റ്‌വര്‍ക്ക് സിഗ്നലുകള്‍ ലഭ്യമാകും. ഇത്മൂലം ഉണ്ടാകുന്ന റേഡിയേഷന്‍ വ്യത്യാസവും അത് മൂലമുണ്ടാകാന്‍ സാദ്ധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങളെയും പറ്റി ശാസ്ത്ര ലോകം ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."