കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സംവരണ അട്ടിമറി നീതിനിഷേധം: കെ.എ.ടി.എഫ്
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലും കേരളം നടപ്പാക്കുന്ന കെ.എ.എസ് നിയമന വ്യവസ്ഥയും സംവരണ അട്ടിമറിയെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന നീതി നിഷേധിക്കലാണിത്.
അവശ വിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മതേതര കക്ഷികള്‍ ഈ നീക്കത്തെ കണ്ടില്ലെന്ന് നടിച്ചത് ഇന്ത്യയുടെ മഹത്തായ പൈതൃകത്തിനും ഭരണഘടനയുടെ അന്തസത്തക്കും എതിരാണ്. വോട്ട് ബാങ്കിനെ ഭയപ്പെട്ട് മതേതര കക്ഷികളും ഇടതുപക്ഷവും ഇക്കാര്യത്തില്‍ സ്വീകരിച്ച അപകടകരമായ നയം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് ഇബ്രാഹിം മൂതൂര്‍ അധ്യക്ഷത വഹിച്ചു. എം.വി അലിക്കുട്ടി മാഹിന്‍ ബാഖവി, ഷാഹുല്‍ ഹമീദ് മേല്‍മുറി, ടി.പി ഹഖ്, എം.പി ഖാദര്‍, എച്ച്. സലീം അബ്ദുല്ല , എം.പി ലത്തീഫ് , ഇ.എ റഷീദ്, എം.ടി സൈനുല്‍ ആബിദീന്‍, എസ്.എ റസാഖ് റഷീദ് മദനി, അനീഷ് ഇടുക്കി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."