നടി എത്തിയത് ഷൂട്ടിങിനല്ല, രമ്യ നമ്പീശന്റെ വീട്ടില്‍ പോകാന്‍: ലാല്‍
കൊച്ചി: ആക്രമണത്തിനിരയായ നടി എത്തിയത് തന്റെ സിനിമയുടെ ഷൂട്ടിങിനുവേണ്ടിയായിരുന്നില്ലെന്ന് നടനും സംവിധായകനുമായ ലാല്‍.
സംഭവം നടന്നതിന്റെ തലേദിവസം തങ്ങളുടെ പടത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അനൂപിനെ വിളിച്ചാണ് നടി വാഹനം ആവശ്യപ്പെട്ടത്. എറണാകുളത്തുള്ള നടി രമ്യാ നമ്പീശന്റെ വീട്ടില്‍പോകാന്‍ വണ്ടി ഏര്‍പ്പാടാക്കി കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ഇതേതുടര്‍ന്നാണ് വാഹനം ഏര്‍പ്പാടാക്കിയത്. എവിടെയെത്തിയെന്ന് ഇടക്ക് വിളിച്ചും അന്വേഷിച്ചിരുന്നു.
എന്നാല്‍ രമ്യാ നമ്പീശന്റെ വീട്ടില്‍ എത്തിക്കാണുമെന്ന് കരുതിയാണ് പിന്നീട് അന്വേഷിക്കാതിരുന്നതെന്നും ലാല്‍ പറഞ്ഞു. സംഭവത്തിനു ശേഷം തന്റെ വീട്ടില്‍ നടി കരഞ്ഞുകൊണ്ട് എത്തിയയുടന്‍ തന്നെ ഡി.ജി.പിയെ വിളിച്ച് വിവരം പറഞ്ഞു. നടിയെ വീട്ടിലെത്തിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ മാര്‍ട്ടിനെ പൊലിസില്‍ ഏല്‍പ്പിച്ചത് താനാണെന്നും ലാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."