HOME
DETAILS
MAL
ബജറ്റ് സമ്മേളനം 31നു തുടങ്ങും; ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന്
backup
January 09 2019 | 22:01 PM
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31നു തുടങ്ങും. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കും.
പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന ബജറ്റ് ആയതിനാല്‍ ജനകീയവും വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന വിധത്തിലുമുള്ളതാവും ബജറ്റ്.
തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പിയെ സഹായിക്കുന്ന നീക്കങ്ങളും ഇടക്കാല ബജറ്റിലുണ്ടായേക്കും. പൊതുതെരഞ്ഞെടുപ്പ് വരെയുള്ള കാലഘട്ടത്തിലേക്കാണ് ഇടക്കാല ബജറ്റ് പ്രഖ്യാപിക്കുന്നത്.
31നു തുടങ്ങുന്ന രണ്ടാഴ്ച മാത്രം നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനം ഫെബ്രുവരി 13ന് അവസാനിക്കും.
ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ മന്ത്രിസഭ സമിതിയാണ് ബജറ്റ് സമ്മേളനത്തിന്റെ തിയതി നിശ്ചയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."