HOME
DETAILS
MAL
ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഗവേഷകന് ഇസ്റാഈല്‍ വിസ നിഷേധിച്ചു
backup
February 24 2017 | 19:02 PM
ജറൂസലം: ഇസ്റാഈല്‍ വിരുദ്ധ അജന്‍ഡ ആരോപിച്ച് മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്സ് വാച്ച് ജീവനക്കാരന് വിസ നല്കാന് ഇസ്റാഈല്‍ വിസമ്മതിച്ചു. അധനിവിഷ്ട ഫലസ്തീനിന്റെയും ഇസ്്റാഈലിന്റെയും ചുമതലയുള്ള ഗവേഷകനായ ഉമര്‍ റാഷിദിനാണ് ഇസ്റാഈല്‍ അധികൃതര്‍ വിസ നിഷേധിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വിസക്കായി അപേക്ഷിച്ചിരുന്നെങ്കിലും ഇതു നിരസിച്ചതായുള്ള വിവരം ഇസ്റാഈല്‍ എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ കഴിഞ്ഞ ദിവസമാണു ബന്ധപ്പെട്ടവരെ അറിയിച്ചത്. മനുഷ്യാവകാശം എന്ന വ്യാജേന ഫലസ്തീനിന്റെ അജന്‍ഡകള്‍ നടപ്പാക്കുകയാണു സംഘടന ചെയ്യുന്നതെന്നും കടുത്ത ശത്രുതയും ഇസ്റാഈല്‍ വിരുദ്ധതയുമുള്ള സംഘടനയാണ് ഹ്യുമന്‍ റൈറ്റ്സ് വാച്ചെന്നും ഇസ്റാഈല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇമ്മാനുവേല്‍ നാഹ്ഷന് പ്രതികരിച്ചു. ഉമര്‍ റാഷിദ് അമേരിക്കന്‍ പൗരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."