HOME
DETAILS

പേരാമ്പ്ര മസ്ജിദ് ആക്രമണം ബോധപൂര്‍വം: കോണ്‍ഗ്രസ്

  
backup
January 10 2019 | 02:01 AM

%e0%b4%aa%e0%b5%87%e0%b4%b0%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3

പേരാമ്പ്ര: ടൗണ്‍ ജുമാ മസ്ജിദിന് നേരെയുണ്ടായ അക്രമണവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിയോജക മണ്ഡലം കോണ്‍ഗ്രസ് യോഗം അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ജനുവരി മൂന്നിന് നടന്ന ഹര്‍ത്താല്‍ ദിവസമാണ് പേരാമ്പ്രയിലെ പള്ളിക്ക് നേരെ അക്രമണമുണ്ടാകുന്നത്.
ഹര്‍ത്താല്‍ ദിവസം വൈകുന്നേരം അഞ്ച് മണിയോട് കൂടി പേരാമ്പ്ര ടൗണില്‍ സി.പി.എം നേതൃത്വത്തില്‍ പ്രകടനം നടന്നു. പ്രകടനത്തില്‍ 500 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. പൊലിസിന്റെ അകമ്പടിയോടുകൂടി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. പ്രകടനം അവസാനിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതെ എ.കെ.ജി സെന്ററിന് സമീപം സംഘടിച്ചു.
കൃത്യം ഒരു മണിക്കൂറിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രകടനമാരംഭിച്ചത്. പ്രകടനം പേരാമ്പ്ര ജങ്ഷനില്‍ എത്തിയപ്പോള്‍ പേരാമ്പ്ര സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രകടനം തടഞ്ഞു. പ്രകടനം തടയാന്‍ പൊലിസ് പറഞ്ഞ ന്യായീകരണം ഏ.കെ.ജി സെന്ററിന് സമീപം സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചിട്ടുണ്ട് എന്നും നിങ്ങള്‍ അങ്ങോട്ട് പോയാല്‍ കുഴപ്പമുണ്ടാകും എന്നുമാണ്.
പൊലിസിന്റെ നിര്‍ദേശം പൂര്‍ണമായും അംഗീകരിച്ചു പ്രകടനം തിരിച്ചു വരുമ്പോഴാണ് 200 മീറ്റര്‍ അകലെ എ.കെ.ജി സെന്ററിന് സമീപം സംഘടിച്ച സി.പി.എം പ്രവര്‍ത്തകര്‍ പിന്നാലെ ഓടി വന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാരകമായി അക്രമിച്ചത്.
യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് പ്രസിഡന്റ് പി.കെ രാഗേഷ്, സഹോദരന്‍ പി.കെ അനൂപ് എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിക്കുവാന്‍ സി.പി.എമ്മുകാരെ പ്രകോപിപ്പിച്ചത് എന്താണെന്ന് എന്ന് പേരാമ്പ്രയിലെ സി.പി.എം നേതൃത്വം വിശദീകരിക്കണം.
മാത്രവുമല്ല തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫിസ്, ലീഗ് ഓഫിസ് എന്നിവയ്ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ഈ സമയത്തൊന്നും മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകരും ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. പൊലിസിന്റെ സാന്നിധ്യത്തില്‍ സി.പി.എം അക്രമികളുടെ ഗുണ്ടാവിളയാട്ടമാണ് അവിടെ നടന്നത്. ഈ സമയത്ത് തന്നെയാണ് പള്ളിക്ക് നേരെയും കല്ലേറ് നടന്നത്. തുടര്‍ന്നാണ് പേരാമ്പ്രയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനം നടന്നത്.
അവര്‍ക്കു നേരെയും അക്രമത്തിന് സി.പി.എം പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് പൊലിസ് ഗ്രനേഡു എറിഞ്ഞതും ലാത്തി ചാര്‍ജ്ജ് നടത്തുകയും ചെയ്തത്. ഇതൊക്കെ നടക്കുന്നത് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്.
സി.പി.എം നേതൃത്വത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്മാരാണ് പേരാമ്പ്രയിലുള്ളത്. ഗത്യന്തരമില്ലാതെ തങ്ങളുടെ മുന്നില്‍ വച്ച് പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലിസിന് പ്രതിയാക്കേണ്ടി വന്നു. മറ്റ് പ്രതികള്‍ ആരൊക്കെയാണ് എന്ന് പൊലിസ് നേരിട്ട് കണ്ടതാണ്. പക്ഷെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് നിര്‍വാഹമില്ല. തൊട്ടടുത്ത ദിവസം പള്ളി സന്ദര്‍ശിച്ച മന്ത്രി ടി.പി.രാമകൃഷ്ണനും സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററും ക്ഷമാപണം നടത്തി. എന്നാല്‍ ഇതിന് പരസ്യമായി മാപ്പ് പറയാനും അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനും സി.പി.എം തയ്യാറാവണം.
മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത് പള്ളിക്ക് കല്ലെറിഞത് ആര്‍.എസ്.എസുകാരാണ് എന്നാണ്. ഇത് പേരാമ്പ്രയിലെ സി.പി.എം നേതൃത്വം അംഗീകരിക്കുന്നുണ്ടോയെന്ന് നേതാക്കള്‍ വ്യക്തമാക്കണം.
സ്വന്തം പ്രവര്‍ത്തകര്‍ ചെയ്ത അപരാധം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. പേരാമ്പ്രയിലെ അക്രമസംഭവങ്ങളിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം. പൊലിസ് നിഷ്പക്ഷത പാലിക്കണമെന്നും സി.പി.എം നേതൃത്വം കള്ളപ്രചാരണം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷനായി. കെ. ബാലനാരായണന്‍, കെ.പി വേണുഗോപാലന്‍, മുനീര്‍ എരവത്ത്, ഇ. അശോകന്‍, സത്യന്‍ കടിയങ്ങാട്, ഇ.വി രാമചന്ദ്രന്‍, പി.ജെ തോമസ്, പി. വാസു, കെ.കെ വിനോദന്‍, രാജേഷ് കീഴരിയൂര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago
No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago